യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ-നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (UGC NET June 2026) പരീക്ഷയുടെ മുൻകൂർ സിറ്റി ഇന്റിമേഷൻ സ്ലിപ്പുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാക്കി. പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പരീക്ഷാ കേന്ദ്രം ഏത് നഗരത്തിലാണെന്ന് ഇപ്പോൾ മുൻകൂട്ടി മനസ്സിലാക്കാം. ഇത് യാത്രാ-താമസ സൗകര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ വിദ്യാർത്ഥികളെ സഹായിക്കും. പരീക്ഷാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ലോഗിൻ ചെയ്ത് തങ്ങളുടെ പരീക്ഷാ നഗരം പരിശോധിക്കാവുന്നതാണ്. ഇപ്പോഴുണ്ടായിരിക്കുന്നത് പരീക്ഷാ കേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരം അറിയിക്കുന്നതിനുള്ള മുൻകൂർ സ്ലിപ്പ് മാത്രമാണ്. പരീക്ഷാ ഹാൾ ടിക്കറ്റ് എൻ.ടി.എ പിന്നീട് ഔദ്യോഗികമായി പ്രത്യേകം പുറത്തിറക്കുന്നതായിരിക്കും.
പരീക്ഷാ തീയതികൾ
ഔദ്യോഗിക അറിയിപ്പ് പ്രകാരം രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ 2026 ജൂൺ 22, 23, 24, 25, 29, 30 തീയതികളിലാണ് യു.ജി.സി നെറ്റ് പരീക്ഷ നടക്കുക.
സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
യു.ജി.സി നെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ugcnet.nta.nic.in സന്ദർശിക്കുക.
Also Read: പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് വരില്ല; പ്രഖ്യാപനം ജൂലൈ 15-ലേക്ക് നീട്ടി
ഹോംപേജിൽ കാണുന്ന ‘UGC NET June 2026 City Intimation Slip’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും (Application Number), പാസ്‌വേഡും (Password) നൽകി ലോഗിൻ ചെയ്യുക.
സ്ക്രീനിൽ തെളിയുന്ന നിങ്ങളുടെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കുക.
ഹെൽപ്പ് ഡെസ്ക് വിവരങ്ങൾ
സിറ്റി അറിയിപ്പ് സ്ലിപ്പ് ഡൗൺലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ നേരിടുകയാണെങ്കിൽ ഉദ്യോഗാർത്ഥികൾക്ക് നമ്പറിലോ ഇമെയിലിലോ എൻ.ടി.എ അധികൃതരെ ബന്ധപ്പെടാവുന്നതാണ്.
ഫോൺ നമ്പർ: 011-40759000
ഇമെയിൽ വിലാസം: ugcnet@nta.ac.in
അഡ്മിറ്റ് കാർഡ് എന്ന് ലഭ്യമാകും എന്നത് സംബന്ധിച്ച പുതിയ വിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് നിരന്തരം സന്ദർശിക്കേണ്ടതാണ്.






