മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ പ്ലേ ഓഫിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. രാത്രി ഒന്നരക്കാണ് മത്സരം നടക്കുക. സോണി സ്പോര്‍ട്സ് ടെന്‍ നെറ്റ്‌വര്‍ക്കില്‍ മത്സരം തത്സമയം കാണാനാകും. ഇത്തിഹാദിൽ ജൂഡ് ബെല്ലിംഗ്ഹാമിന്‍റെ ഇഞ്ചുറി ടൈം ഗോൾ മാഞ്ചസ്റ്റർ സിറ്റിക്ക് നൽകിയ ആഘാതം ചെറുതല്ല. രണ്ട് ഗോളിന് മുന്നിട്ടു നിന്നിട്ടും പെപ് ഗ്വാർഡിയോളയുടെ സിറ്റിക്ക് ഹോം ഗ്രൗണ്ടിൽ റയലിനെ പിടിച്ചു നിർത്താനായില്ല.
അതേസമയം ആദ്യപാദത്തിൽ സിറ്റി വീണത് രണ്ടിനെതിരെ മൂന്ന് ഗോളിന്. സാന്‍റിയാഗോ ബെർണബ്യൂവിൽ ഒരുഗോൾ ലീഡിന്‍റെ ആത്മവിശ്വാസത്തിൽ കാർലോ ആഞ്ചലോട്ടിയും സംഘവും ഇറങ്ങുമ്പോൾ സിറ്റിക്ക് ഒരുശതമാനം സാധ്യതമാത്രമെന്ന് പെപ് ഗ്വാർഡിയോള പറയുന്നു.
Also Read: ഏകദിനത്തില്‍ ഇന്ത്യയുടെ 40 വര്‍ഷത്തെ റെക്കോര്‍ഡ് തകർത്ത് അമേരിക്ക
ടീമിന്റെ നിലനിൽപിനായി പൊരുതുമെന്നും മാഞ്ചസ്റ്റർ സിറ്റിയുടെ കോച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പെപ്പിന്‍റെ സാധ്യതാ കണക്കുകൾ പാടേതള്ളിക്കളയുകയാണ് റയല്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി. സിറ്റിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതിശക്തമായ വെല്ലുവിളി പ്രതീക്ഷിക്കുന്നുവെന്നും ആഞ്ചലോട്ടി പറയുന്നു