‘സഭയെ തൊട്ടാൽ യുഡിഎഫ് പ്രതിരോധിക്കും’; ഷോൺ ജോർജിന്റെ ഭീഷണി വിലപ്പോവില്ലെന്ന് മാണി സി. കാപ്പൻ

എഫ്‌സിആർഎ ബില്ലിലൂടെയും ഷോൺ ജോർജിന്റെ പ്രസ്താവനയിലൂടെയും സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആർഎസ്എസിന്റെ വിരുദ്ധ സമീപനമാണ് പുറത്തുവന്നിരിക്കുന്നതെന്ന് മാണി സി. കാപ്പൻ പറഞ്ഞു

‘സഭയെ തൊട്ടാൽ യുഡിഎഫ് പ്രതിരോധിക്കും’; ഷോൺ ജോർജിന്റെ ഭീഷണി വിലപ്പോവില്ലെന്ന് മാണി സി. കാപ്പൻ
‘സഭയെ തൊട്ടാൽ യുഡിഎഫ് പ്രതിരോധിക്കും’; ഷോൺ ജോർജിന്റെ ഭീഷണി വിലപ്പോവില്ലെന്ന് മാണി സി. കാപ്പൻ

കോട്ടയം: സഭയ്ക്കും ദീപിക പത്രത്തിനുമെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് ഉയർത്തിയ ഭീഷണിയെ ശക്തമായി അപലപിച്ച് മാണി സി. കാപ്പൻ. തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെ അതിന്റെ പാപഭാരം സഭയുടെ മേൽ അടിച്ചേൽപ്പിക്കാനാണ് ഷോൺ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സഭയെയും പിതാക്കന്മാരെയും അധിക്ഷേപിച്ചാൽ പ്രതിരോധിക്കാനും നിലക്ക് നിര്‍ത്താനുമുള്ള ഉത്തരവാദിത്തവും ആര്‍ജവവും യുഡിഎഫിനുണ്ടെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

എഫ്‌സിആർഎ ബില്ലിലൂടെയും ഷോൺ ജോർജിന്റെ പ്രസ്താവനയിലൂടെയും സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആർഎസ്എസിന്റെ വിരുദ്ധ സമീപനമാണ് പുറത്തുവന്നിരിക്കുന്നതെന്ന് മാണി സി. കാപ്പൻ പറഞ്ഞു. രാജ്യവ്യാപകമായി മാധ്യമങ്ങളെ അടിച്ചമർത്തുന്ന ബിജെപി ശൈലി കേരളത്തിലും നടപ്പിലാക്കാമെന്ന് കരുതേണ്ട. ദിവസങ്ങൾക്കുള്ളിൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്നും, സിപിഐഎമ്മിന്റെ തണലിൽ ബിജെപി കേരളത്തിൽ നടത്തുന്ന കടന്നുകയറ്റത്തിന് അതോടെ അന്ത്യമാകുമെന്നും മാണി സി. കാപ്പൻ കൂട്ടിച്ചേർത്തു.

Share Email
Top