മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷ നഷ്ട്ടപ്പെട്ടാണ് യു ഡി എഫ് വർഗീയകക്ഷികളുടെ കൂട്ടിക്കെട്ട് തേടുന്നത് എന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. അതിന്റെ ഫലമായി ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂരില്‍ യു ഡി എഫിനെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്ത് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ പ്രസക്തമല്ലെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. യു ഡി എഫിൽ അസോസിയേറ്റ് അംഗമാക്കണമെന്ന വ്യവസ്ഥയിലാണ് വെൽഫെയർ പാർട്ടിയുടെ പിന്തുണയെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
Also Read: വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ പ്രതികരിച്ച് എം സ്വരാജ്
ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ എം സ്വരാജും പ്രതികരിച്ചിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ ചേരേണ്ടവര്‍ തമ്മില്‍ തന്നെയാണ് ചേരുക. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്‌ലാമി യുഡിഎഫിൻ്റെ ഘടകകക്ഷി എന്നപോലെ തന്നെയാണ് നിലപാടെടുത്തത്. അന്ന് അപ്രഖ്യാപിത ഘടകകക്ഷിയായാണ് വെൽഫെയർ പാർട്ടി പ്രവർത്തിച്ചത്. അത്തരം ശക്തികള്‍ക്കെതിരായി ഉള്ള നിലപാട് തുടരുമെന്നും സ്വരാജ് വ്യക്തമാക്കിയിരുന്നു.