നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് എം സ്വരാജെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. യു ഡി എഫ് തരം താണ നടപടിയാണ് തെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. വഴിക്കടവിലെ വിഷയം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. ഇപ്പോൾ അറബിക്കടലിലെ കപ്പൽ അപകടത്തിനു കാരണം എൽഡിഎഫ് സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. അങ്ങനെ നാട്ടിൽ എന്ത് നടന്നാലും കുറ്റം സർക്കാരിൻ്റെ തലയിൽ വെയ്ക്കുന്നതാണ് പ്രതിപക്ഷ ശീലം.
എന്തും പ്രചാരണായുധമാക്കുന്നത് കപട നാടകമാണെന്ന് തിരിച്ചറിയാനുള്ള ശേഷി ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജമാ അത്തെ ഇസ്‌ലാമി ബന്ധത്തെ പറ്റിയും മന്ത്രി പ്രതികരിച്ചു. യുഡിഎഫിൻ്റെ ജമാഅത്തെ ഇസ്‌ലാമി ബന്ധം പുതിയതല്ലെന്നും അത് പാലക്കാടും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Also Read: പ്രതീക്ഷ നഷ്ട്ടപ്പെട്ടാണ് യു ഡി എഫ് വർഗീയകക്ഷികളുടെ കൂട്ടിക്കെട്ട് തേടുന്നത്; എളമരം കരീം
അതേസമയം എല്ലാ വർഗീയ ശക്തികളുമായും കോൺഗ്രസ് കൂട്ടുകൂടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അത് പറയാനുള്ള ധൈര്യം എൽഡിഎഫിന് മാത്രമുള്ളതാണെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.