യുഡിഎഫ് വര്‍ഗീയ പാര്‍ട്ടികളുടെ കൂട്ടുകെട്ടായി മാറി; എം വി ഗോവിന്ദന്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ അതിന്റെ പ്രത്യാഘാതം യുഡിഎഫ് അനുഭവിക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു

യുഡിഎഫ് വര്‍ഗീയ പാര്‍ട്ടികളുടെ കൂട്ടുകെട്ടായി മാറി; എം വി ഗോവിന്ദന്‍
യുഡിഎഫ് വര്‍ഗീയ പാര്‍ട്ടികളുടെ കൂട്ടുകെട്ടായി മാറി; എം വി ഗോവിന്ദന്‍

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പോര് മുറുകുകയാണ്. യുഡിഎഫ് വര്‍ഗീയ പാര്‍ട്ടികളുടെ കൂട്ടുകെട്ടായി മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പ്, പാലക്കാട്, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുകളില്‍ അടക്കം വര്‍ഗീയവാദികളുമായി ചേര്‍ന്ന് മുന്നോട്ടുപോകുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ അതിന്റെ പ്രത്യാഘാതം യുഡിഎഫ് അനുഭവിക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

Also Read: എൽഡിഎഫിന് വർ​ഗീയകക്ഷികളുടെ പിന്തുണ വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

അതേസമയം നിലമ്പൂരില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള പിഡിപി തീരുമാനത്തോടും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയാണോയെന്നായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം. ഹിന്ദു രാഷ്ട്രം വേണമെന്ന് ആര്‍എസ്എസ് പറയുന്നതുപോലെ ഇസ്‌ലാമിക രാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് ജമാഅത്തെ ഇസ്‌ലാമി. പിഡിപിക്ക് അങ്ങനെയൊരു നിലപാടില്ല. കേരളത്തെ സംബന്ധിച്ച് പിഡിപി പീഡിപ്പിക്കപ്പെട്ട വിഭാഗമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Share Email
Top