യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തേണ്ടിയിരുന്ന രാഹുൽ ഗാന്ധിയുടെ സന്ദർശനം റദ്ദാക്കി. സോണിയാ ഗാന്ധിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് യാത്ര മാറ്റിവെച്ചതെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു.
രാഹുൽ ഗാന്ധിക്ക് പകരം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കോഴിക്കോട്ടെ പരിപാടികളിൽ പങ്കെടുക്കും. കോഴിക്കോട് ബീച്ചിൽ യുഡിഎഫ് വലിയ രീതിയിൽ ആസൂത്രണം ചെയ്തിരുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലും മറ്റ് പൊതുപരിപാടികളിലുമാണ് മല്ലികാർജുൻ ഖാർഗെ എത്തുക. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സോണിയാ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വിദഗ്ധ നിരീക്ഷണത്തിലുള്ള അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇപ്പോൾ ആശുപത്രിയിലുണ്ട്.






