യുഎഇയിൽ കടുത്ത ചൂടിനൊപ്പം ചിലയിടങ്ങളിൽ മഴയ്ക്കും സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്!

രാജ്യത്ത് ചിലയിടങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്

യുഎഇയിൽ കടുത്ത ചൂടിനൊപ്പം ചിലയിടങ്ങളിൽ മഴയ്ക്കും സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്!
യുഎഇയിൽ കടുത്ത ചൂടിനൊപ്പം ചിലയിടങ്ങളിൽ മഴയ്ക്കും സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്!

യുഎഇയിൽ ഇന്ന് ചില പ്രദേശങ്ങളിൽ ശക്തമായ ചൂട് അനുഭവപ്പെടാനും അതേസമയം മറ്റ് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ചിലയിടങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിൽ 41 ഡിഗ്രി സെൽഷ്യസും ദുബായിൽ 42 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് കൂടാനാണ് സാധ്യതയുള്ളത്. രാവിലെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടുകയും ദൃശ്യപരത കുറയുകയും ചെയ്തതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.

ഉച്ചയ്ക്ക് ശേഷം രാജ്യത്തെ കിഴക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ 40 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ ഇടയുണ്ട്. അറേബ്യൻ കടലിന്റെ ചില ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും മത്സ്യത്തൊഴിലാളികളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share Email
Top