അബുദാബി: റമദാനിൽ ഓൺലൈൻ ഭിക്ഷാടനത്തിനും അനധികൃത ധനസമാഹരണത്തിനുമെതിരെ നടപടി കടുപ്പിച്ച് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. നിയമം ലംഘിക്കുന്നവർക്ക് 6 മാസം തടവോ 5 ലക്ഷം ദിർഹം പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സൈബർ സുരക്ഷാ അവബോധത്തിന്റെ പ്രാധാന്യവും കൗൺസിൽ പറഞ്ഞു.
അതേസമയം സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ ഓൺലൈൻ ഇടപാട് നടത്താവൂ എന്ന കൗൺസിൽ പറഞ്ഞു. റമസാന്റെ തുടക്കം മുതൽ തന്നെ അജ്ഞാത ബാങ്ക് അക്കൗണ്ടുകളിലേക്ക് സംഭാവന ആവശ്യപ്പെട്ട് പൗരന്മാർക്കും താമസക്കാർക്കും വ്യാപക സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്.
Also Read: സൗദി അറേബ്യയിൽ തീപിടിത്തത്തിൽ രണ്ട് പേർക്ക് പരിക്ക്
ദരിദ്രർ, അനാഥർ, രോഗികൾ, സഹായം ആവശ്യമുള്ള മറ്റു വിഭാഗങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനും ഇഫ്താർ നൽകുന്നതിനും ദുരന്ത നിവാരണത്തിനും സംഭാവന നൽകണമെന്നാണ് അഭ്യർത്ഥനകളാണ് കൂടുതലും. ഇത്തരം ഡിജിറ്റൽ പണപ്പിരിവിനെക്കുറിച്ച് 800 623 ഹെൽപ് ലൈനിൽ റിപ്പോർട്ട് ചെയ്യണമെന്നും അറിയിച്ചു.