അബുദാബി: സമ്പന്നരുടെ ഇഷ്ടരാജ്യമായി മാറി യുഎഇ. കഴിഞ്ഞ വര്‍ഷം യുഎഇയിലേക്ക് താമസം മാറിയ അതിസമ്പന്നരുടെ എണ്ണം വര്‍ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. നിക്ഷേപ കുടിയേറ്റ അഡ്വൈസര്‍മാരായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം യുഎഇയിലേക്ക് 6,700ത്തിലേറെ അതിസമ്പന്നരാണ് കുടിയേറിയതെന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷം അതിസമ്പന്നരെ ആകര്‍ഷിച്ച 10 രാജ്യങ്ങളില്‍ യുഎഇ മുന്നിലെത്തി. പട്ടികയില്‍ അമേരിക്കയെയും പിന്തള്ളിയാണ് യുഎഇ ഒന്നാമതെത്തിയത്. 3,800 പേരാണ് കഴിഞ്ഞ വര്‍ഷം അമേരിക്കയിലേക്ക് കുടിയേറിയത്. പട്ടികയില്‍ മൂന്നാം സ്ഥാനത്ത് സിംഗപ്പൂരാണ്.
Also Read: നിർബന്ധിത തൊഴിൽ ഇല്ലാതാക്കാൻ സമഗ്ര ദേശീയ നയം പ്രഖ്യാപിച്ച് സൗദി
അതേസമയം കാനഡ (3200), ഓസ്ട്രേലിയ (2500), ഇറ്റലി (2200) എന്നിവ യഥാക്രമം മറ്റ് സ്ഥാനങ്ങള്‍ നേടി. വെല്‍ത്ത് ഇന്‍റലിജന്‍സ് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്ത് നൽകിയ, കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട്.