ഊർജ്ജ നിക്ഷേപത്തിന്റെ ആഗോള കേന്ദ്രമായി യു.എ.ഇ; ലക്ഷ്യം സുസ്ഥിര ഭാവി

ഈ വർഷം രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട വൻകിട ഊർജ്ജ പദ്ധതികളും നയപരമായ മാറ്റങ്ങളും യു.എ.ഇ.യെ ആഗോള ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്

ഊർജ്ജ നിക്ഷേപത്തിന്റെ ആഗോള കേന്ദ്രമായി യു.എ.ഇ; ലക്ഷ്യം സുസ്ഥിര ഭാവി
ഊർജ്ജ നിക്ഷേപത്തിന്റെ ആഗോള കേന്ദ്രമായി യു.എ.ഇ; ലക്ഷ്യം സുസ്ഥിര ഭാവി

അബുദാബി: ലോകത്തെ പ്രമുഖ ശുദ്ധമായ ഊർജ്ജ നിക്ഷേപ കേന്ദ്രമെന്ന പദവിയിലേക്ക് യു.എ.ഇ. അതിവേഗം മാറുന്നു. ഈ വർഷം രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട വൻകിട ഊർജ്ജ പദ്ധതികളും നയപരമായ മാറ്റങ്ങളും യു.എ.ഇ.യെ ആഗോള ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറച്ച് കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനും യു.എ.ഇ.യുടെ ഈ മുന്നേറ്റം നിർണ്ണായകമാകും.

നൂതന സാങ്കേതികവിദ്യകളായ നിർമ്മിത ബുദ്ധി, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയെ പരിസ്ഥിതി സൗഹൃദ ഐ.ടി. മേഖലയുമായി ബന്ധിപ്പിക്കുന്ന പ്രത്യേക മാർഗ്ഗനിർദ്ദേശത്തിന് ജനുവരിയിൽ യു.എ.ഇ. അംഗീകാരം നൽകിയിരുന്നു. ഇതിന് പുറമെ, അബുദാബി ഊർജ്ജ വകുപ്പ് അവതരിപ്പിച്ച ‘സോളാർ എനർജി സെൽഫ് സപ്ലൈ’ നയം ശുദ്ധമായ ഊർജ്ജ ഉത്പാദനത്തിലും സംഭരണത്തിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. കാർഷിക മേഖലയെ ഊർജ്ജ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ അബുദാബി ഫ്യൂച്ചർ എനർജി കമ്പനി (മസ്ദാർ), എലൈറ്റ് അഗ്രോയുമായി ചേർന്ന് അൽ ഐനിൽ ‘അഗ്രി-ഫോട്ടോവോൾട്ടെയ്ക്’ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. മിന മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.

Also Read: കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണ പരമ്പര; എണ്ണ, വൈദ്യുതി, ജലവിതരണ കേന്ദ്രങ്ങളിൽ വൻ നാശനഷ്ടം

നിലവിൽ 7.7 ജിഗാവാട്ട് ആണ് യു.എ.ഇ.യുടെ ആഭ്യന്തര പുനരുപയോഗ ഊർജ്ജ ശേഷി. ഇത് 2031-ഓടെ 23 ജിഗാവാട്ട് ആയും, 2030-ഓടെ ആഗോളതലത്തിൽ 100 ജിഗാവാട്ട് ആയും ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. നിലവിൽ മസ്ദാർ ആഗോളതലത്തിൽ 65 ജിഗാവാട്ട് ഉത്പാദന ശേഷി കൈവരിച്ചിട്ടുണ്ട്. പുനരുപയോഗ ഊർജ്ജ മേഖലയിൽ 200 കോടി ഡോളറിന്റെ നിക്ഷേപമാണ് രാജ്യം വിഭാവനം ചെയ്യുന്നത്. ഇതിലൂടെ മൂന്ന് ലക്ഷം വീടുകളിൽ വൈദ്യുതി എത്തിക്കാനും ഏകദേശം 2,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും. ജർമ്മനിയിലെ ആർ.ഡബ്ല്യു.ഇ. റിന്യൂവബിൾസുമായി ചേർന്ന് ബാറ്ററി സ്റ്റോറേജ് സിസ്റ്റങ്ങൾ വികസിപ്പിക്കാനുള്ള കരാറിലും യു.എ.ഇ. ഒപ്പുവെച്ചിട്ടുണ്ട്. ഡീസൽ ഉപഭോഗം കുറച്ച് ഹരിത ഊർജ്ജത്തിലേക്ക് പൂർണ്ണമായും മാറുന്നതിനായി കൂടുതൽ വിദേശ നിക്ഷേപങ്ങളെയും വ്യാവസായിക പങ്കാളിത്തങ്ങളെയും യു.എ.ഇ. സ്വാഗതം ചെയ്യുകയാണ്.

Share Email
Top