മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കുമളി സ്വദേശികളായ അനൂപ് വർഗ്ഗീസ്, ബിക്കു ഡാനിയേൽ എന്നിവരാണ് പിടിയിലായത്

മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കുമളി: ഇടുക്കിയിലെ കുമളിയിൽ ന്യൂജനറേഷൻ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കുമളി സ്വദേശികളായ അനൂപ് വർഗ്ഗീസ്, ബിക്കു ഡാനിയേൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 60 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ കുമളിയിലും പരിസര പ്രദേശങ്ങളിലും ലഹരി വിൽപ്പന നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഇതേ തുടർന്ന് കുമളിയിൽ വിവിധയിടങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. കുമളി ഒന്നാമൈൽ എക്സ്ചേഞ്ച് പടിക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായത്. കാറിലെത്തിയ കുമളി ചേമ്പനായിൽ വീട്ടിൽ അനൂപ് വർഗ്ഗീസ്, പറങ്ങാട്ട് വീട്ടിൽ ബിക്കു ഡാനിയേൽ എന്നിവരെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മയക്കമരുന്ന് കണ്ടെത്തിയതെന്ന് കുമളി പൊലീസ് അറിയിച്ചു.

വാഹന പരിശോധനക്കിടെ പോലീസിൻറെ ചോദ്യങ്ങൾക്ക് ഇവർ നൽകിയ മറുപടിയിൽ സംശയം തോന്നി. തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന കാർ വിശദമായി പരിശോധിച്ചു. കാറിൽ നിന്നും വിവിധ ചെറിയ കവറുകളിലാക്കിയാണ് 60 ഗ്രാം എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബെംഗളൂരുവിൽ നിന്നാണ് എംഡി എത്തിച്ചതെന്നും, കുമളിയിലും പരിസര പ്രദേശങ്ങളിലും വിൽപ്പന നടത്തിയിരുന്നതായും പ്രതികൾ പൊലീസിന് മൊഴി നല്കിയിട്ടുണ്ട്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share Email
Top