കാസർഗോഡ് രാസലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ

സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 4.87 ഗ്രാം മെത്താംഫിറ്റാമിനാണ് ഇവരിൽ നിന്ന് പിടികൂടിയത്

കാസർഗോഡ് രാസലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ
കാസർഗോഡ് രാസലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ

കാസർഗോഡ് മെത്താംഫിറ്റാമിനുമായി രണ്ട് യുവാക്കൾ എക്സൈസിൻ്റെ പിടിയിൽ. കാസർഗോഡ് സ്വദേശികളായ സാബിത്ത് (26), ഷെയ്ക്ക് അബ്ദുൾ സോഹൽ മെഹ്മൂദ് (31) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 4.87 ഗ്രാം മെത്താംഫിറ്റാമിനാണ് ഇവരിൽ നിന്ന് പിടികൂടിയത്. ബദിയടുക്ക എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജിഷ്ണു.പി.ആർ ഉം സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ബിജോയ്‌.ഇ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിഷി.പി.എസ്, ലിജിൻ.ആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ.ടി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സാഗർ.എസ്.ജി എന്നിവർ ഉണ്ടായിരുന്നു.

Share Email
Top