കണ്ണൂരിൽ നോവായി രണ്ടു വയസ്സുകാരി; ബയോപ്ലാന്റ് ടാങ്കിൽ വീണ് മരണം

കൂത്തുപറമ്പിലെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്

കണ്ണൂരിൽ നോവായി രണ്ടു വയസ്സുകാരി; ബയോപ്ലാന്റ് ടാങ്കിൽ വീണ് മരണം
കണ്ണൂരിൽ നോവായി രണ്ടു വയസ്സുകാരി; ബയോപ്ലാന്റ് ടാങ്കിൽ വീണ് മരണം

ണ്ണൂർ കൂത്തുപറമ്പിൽ ബയോപ്ലാന്റ് ടാങ്കിൽ വീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ബെനഡികിന്റെ മകൾ അസ്മിതയാണ് അപകടത്തിൽ മരിച്ചത്. കൂത്തുപറമ്പിലെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.

കുട്ടി അബദ്ധത്തിൽ ടാങ്കിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കുട്ടിയെ ടാങ്കിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share Email
Top