നേമം: ഗൃഹനാഥനെ തെറ്റിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ. കരമന ബണ്ട്റോഡ് സ്വദേശി സോജു എന്ന അജിത്കുമാര്‍ (43), കാലടി ആറ്റുപുറം സ്വദേശി വിഷ്ണു (42) എന്നിവരാണ് അറസ്റ്റിലായത്.
വ്യക്തിവിരോധം മൂലമാണ് പ്രതികൾ ഗൃഹനാഥനെ തട്ടികൊണ്ട് പോയത്. പേട്ട സ്വദേശിയുടെ ഭൂമിയിൽനിന്ന് ചെമ്മണ്ണ് കടത്തുന്നതിന് ലോഡ് ഒന്നിന് 1000 രൂപ വീതം നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടു. ഇത് എതിര്‍ത്തതോടെയാണ് ഗൃഹനാഥനെ സോജുവിന്റെ വീട്ടിലെത്തിച്ച് നാലുപേർ ചേര്‍ന്ന് മർദിച്ചത്.
പരിശോധനയില്‍ സോജുവിന്റെ വീട്ടില്‍നിന്ന് മഴു,വിവിധ തരത്തിലുള്ള മൂന്ന് കത്തികള്‍, മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ എന്നിവ കണ്ടെത്തി.കൂട്ടുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.