അടൂർ: പരിചയമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. എറണാകുളം വടയംമ്പാടി കക്കാട്ടിൽ വീട്ടിൽ സുധീഷിനെയും പതിനാറുകാരനെയുമാണ് അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പതിനാറുകാരനുമായി പരിചയമുള്ള പെൺകുട്ടിയെ അടൂരിൽ ഒരു ചടങ്ങിനിടെ ബലമായി കടത്തിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
തുടർന്ന് മൊഴി രേഖപ്പെടുത്തിയ പൊലീസ് പെൺകുട്ടിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കി. തുടർന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.