അബുദാബിയിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി പ്രവർത്തനം തുടങ്ങി

ദുബായ്-അബുദാബി ഹൈവേയിലെ ഗന്തൂത്തിലും ഷെയ്ഖ് സായിദ് സ്ട്രീറ്റിലുമാണ് പുതിയ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്

അബുദാബിയിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി പ്രവർത്തനം തുടങ്ങി
അബുദാബിയിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി പ്രവർത്തനം തുടങ്ങി

ബുദാബിയിൽ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി പ്രവർത്തനമാരംഭിച്ചു. ദുബായ്-അബുദാബി ഹൈവേയിലെ ഗന്തൂത്തിലും ഷെയ്ഖ് സായിദ് സ്ട്രീറ്റിലുമാണ് പുതിയ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. നിലവിലുള്ള നഗരകവാടങ്ങളിലെ ടോൾ ഗേറ്റുകളിൽ തിരക്കുള്ള സമയങ്ങളിൽ മാത്രമാണ് ടോൾ ഈടാക്കുന്നതെങ്കിൽ, പുതിയ രണ്ട് ഗേറ്റുകളിലും 24 മണിക്കൂറും ടോൾ ബാധകമായിരിക്കും. ഓരോ തവണ കടന്നുപോകുമ്പോഴും നാല് ദിർഹം വീതമാണ് വാഹന ഉടമകൾ നൽകേണ്ടത്. ഇതോടെ അബുദാബിയിലെ ആകെ ടോൾ ഗേറ്റുകളുടെ എണ്ണം ആറായി ഉയർന്നു.

ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും റോഡ് ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനുമാണ് പുതിയ നീക്കമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. അതേസമയം, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, കുറഞ്ഞ വരുമാനമുള്ള സ്വദേശികൾ, വിരമിച്ച സ്വദേശികൾ എന്നിവർക്ക് നിബന്ധനകൾക്ക് വിധേയമായി ടോളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഇത്തരക്കാർക്ക് ഒരു വാഹനത്തിന് ടോൾ നൽകാതെ കടന്നുപോകാൻ അനുമതി ലഭിക്കും. റോഡുകളിലെ തിരക്ക് കുറച്ച് യാത്രാസമയം ലാഭിക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

Share Email
Top