ബെംഗളൂരുവില്‍ വാഹനാപകടത്തിൽ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

ഇവർ സഞ്ചരിച്ച കാര്‍ ബന്നാര്‍ഘട്ടില്‍ വെച്ച് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്

ബെംഗളൂരുവില്‍ വാഹനാപകടത്തിൽ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരുവില്‍ വാഹനാപകടത്തിൽ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെം​ഗളൂരുവിൽ വാഹനാപകടത്തില്‍ മലയാളികൾക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശി ഹര്‍ഷ് ബഷീര്‍, കൊല്ലം സ്വദേശി ഷാഹുല്‍ ഹഖ് എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ച കാര്‍ ബന്നാര്‍ഘട്ടില്‍ വെച്ച് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share Email
Top