സൗദി അറേബ്യയിൽ തീപിടിത്തത്തിൽ രണ്ട് പേർക്ക് പരിക്ക്

പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ കൂടുതൽ പടരുന്നതിന് മുൻപ് നിയന്ത്രണ വിധേയമാക്കിയതായും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി

സൗദി അറേബ്യയിൽ തീപിടിത്തത്തിൽ രണ്ട് പേർക്ക് പരിക്ക്
സൗദി അറേബ്യയിൽ തീപിടിത്തത്തിൽ രണ്ട് പേർക്ക് പരിക്ക്

ബുറൈദ: സൗദി അറേബ്യയിലെ അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടുത്തം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലോൺട്രി ഷോപ്പിലെ സ്റ്റീം ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ കെട്ടിടത്തിന്റെ മുൻഭാ​ഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ കൂടുതൽ പടരുന്നതിന് മുൻപ് നിയന്ത്രണ വിധേയമാക്കിയതായും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

Share Email
Top