റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

റോഡിലൂടെ മോട്ടോര്‍ സൈക്കിളില്‍ പോകുകയായിരുന്ന ഇവരെ പിന്നില്‍ നിന്നെത്തിയ കാറിടിക്കുകയായിരുന്നു

റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു
റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ മോട്ടോര്‍ സൈക്കിളില്‍ കാറിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ശനിയാഴ്ചയാണ് റാസല്‍ഖൈമയിലാണ് അപകടം ഉണ്ടായത്. റാസല്‍ഖൈമ സ്വദേശി പെൺകുട്ടികളാണ് മരിച്ചതെന്ന് എമിറേറ്റിലെ പൊലീസ് അറിയിച്ചു. റോഡിലൂടെ മോട്ടോര്‍ സൈക്കിളില്‍ പോകുകയായിരുന്ന ഇവരെ പിന്നില്‍ നിന്നെത്തിയ കാറിടിക്കുകയായിരുന്നു. അശ്രദ്ധമായ ഡ്രൈവിങാണ് അപകട കാരണമെന്ന് പൊലീസ് പറ‌ഞ്ഞു. 37കാരനായ കാര്‍ ഡ്രൈവറെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകട വിവരം അറിഞ്ഞ് പൊലീസും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ഗുരുതര പരിക്കേറ്റ പെൺകുട്ടികള്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.

Share Email
Top