ഒമാനിൽ മയക്കുമരുന്ന് കൈവശം വെച്ചു രണ്ടു പ്രവാസികൾ പിടിയിൽ

കൂടുതൽ നിയമ നടപടികൾക്കായ് പ്രതികളെയും പിടികൂടിയ മയക്കുമരുന്നും ബന്ധപ്പെട്ട വിഭാ​ഗത്തിന് കൈമാറിയതായി അധികൃതർ വ്യക്തമാക്കി

ഒമാനിൽ മയക്കുമരുന്ന് കൈവശം വെച്ചു രണ്ടു പ്രവാസികൾ പിടിയിൽ
ഒമാനിൽ മയക്കുമരുന്ന് കൈവശം വെച്ചു രണ്ടു പ്രവാസികൾ പിടിയിൽ

മസ്കത്ത്: മയക്കുമരുന്ന് കൈവശം വെച്ച രണ്ട് പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഏഷ്യൻ വംശജരാണ്. ഇവരിൽ നിന്നും വലിയ അളവിൽ മോർഫിനാണ് കണ്ടെത്തിയത്. വടക്കൻ ബാത്തിന ​ഗവർണറേറ്റ് പോലീസ് കമാൻഡ് ആണ് പ്രതിയെ പിടികൂടിയത്. കൂടുതൽ നിയമ നടപടികൾക്കായ് പ്രതികളെയും പിടികൂടിയ മയക്കുമരുന്നും ബന്ധപ്പെട്ട വിഭാ​ഗത്തിന് കൈമാറിയതായി അധികൃതർ വ്യക്തമാക്കി.

Share Email
Top