രണ്ട് ദിവസത്തെ സന്ദര്‍ശനം: പ്രധാനമന്ത്രി ഇന്ന് ജമ്മുകശ്മീരില്‍

രണ്ട് ദിവസത്തെ സന്ദര്‍ശനം: പ്രധാനമന്ത്രി ഇന്ന് ജമ്മുകശ്മീരില്‍

ശ്രീനഗര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മുകശ്മീരില്‍. പത്താമത് അന്താരാഷ്ട്ര യോഗ ദിന ആഘോഷങ്ങള്‍ ശ്രീനഗറില്‍ നാളെ ഉദ്ഘാടനം ചെയ്യുകയാണ് മുഖ്യ പരിപാടി. ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. സമീപ ദിവസങ്ങളിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രധാനമന്ത്രിയുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ശ്രീനഗറിലും ജമ്മുകശ്മീരിലെ മറ്റു മേഖലകളിലും ഏര്‍പ്പെടുത്തി. ജമ്മുകശ്മീരിലെ യുവാക്കളുടെ ശാക്തീകരണം വിഷയമാക്കിയുള്ള പരിപാടിയില്‍ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും. നാളെ രാവിലെ 6.30നാണ് യോഗാ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുക്കുക. 84 വികസന പദ്ധതികളുടെ ഉദ്ഘാടനമാകും പ്രധാനമന്ത്രി നിര്‍വഹിക്കുക.

Top