പന്ത്രണ്ടര കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

ഒഡീഷയിൽ നിന്ന് വാങ്ങിയ കഞ്ചാവ് എറണാകുളത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്

പന്ത്രണ്ടര കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
പന്ത്രണ്ടര കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കൊല്ലം: കൊല്ലം ആര്യങ്കാവിൽ കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന പന്ത്രണ്ടര കിലോ കഞ്ചാവ് പിടികൂടി എക്സൈസ്. പാലക്കാട് സ്വദേശികളായ മുബഷീർ, പ്രജോഷ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തെങ്കാശിയിൽ നിന്ന് കായംകുളത്തേക്ക് പോയ ബസിലാണ് കഞ്ചാവ് കടത്തിയത്.

അതേസമയം ബസിൽ കഞ്ചാവ് കടത്തുന്നുവെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞുനിർത്തി പരിശോധിച്ചു. തുടർന്നാണ് കവറിലാക്കി സൂക്ഷിച്ചിരുന്ന പന്ത്രണ്ടര കിലോ കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയിൽ നിന്ന് വാങ്ങിയ കഞ്ചാവ് എറണാകുളത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

Share Email
Top