കണ്ണൂരിൽ പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച രണ്ടുപേർ പിടിയിൽ

റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തി അന്വേഷണത്തിലാണ് ഇവർ വനംവകുപ്പിന്റെ പിടികൂടിയത്

കണ്ണൂരിൽ പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച രണ്ടുപേർ പിടിയിൽ
കണ്ണൂരിൽ പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച രണ്ടുപേർ പിടിയിൽ

കണ്ണൂർ: പാണപ്പുഴയിൽ പെരുമ്പാമ്പിനെ കൊന്ന് കറിവെച്ചുകഴിച്ച രണ്ടുപേർ പിടിയിൽ. പാണപ്പുഴ സ്വദേശികളായ യു പ്രമോദ്, സി ബിനീഷ് എന്നിവരാണ് പിടിയിലായത്. റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തി അന്വേഷണത്തിലാണ് ഇവർ വനംവകുപ്പിന്റെ പിടികൂടിയത്. തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ 371-ാം നമ്പര്‍ വീട്ടുപരിസരത്ത് വെച്ചാണ് ഇവർ പിടിയിലായത്.

Share Email
Top