ടി.വി.എസ് മോട്ടോർ കമ്പനി തങ്ങളുടെ ജനപ്രിയ സ്‌കൂട്ടർ നിരയിലെ ഭൂരിഭാഗം മോഡലുകളുടെയും വില വർദ്ധിപ്പിച്ചു. വേരിയന്റുകൾക്ക് അനുസരിച്ച് 11,000 രൂപ വരെയാണ് വർദ്ധനവ് വരുത്തിയത്. ഇലക്ട്രിക് സ്‌കൂട്ടറുകളായ ഐക്യൂബ്, ഓർബിറ്റർ എന്നിവയ്ക്കാണ് ഏറ്റവും വലിയ വില വർദ്ധനവ് ഉണ്ടായിരിക്കുന്നത്. അതേസമയം ജൂപ്പിറ്റർ, എന്റോർക്ക് തുടങ്ങിയ ഐ.സി.ഇ മോഡലുകൾക്കും ചെറിയ തോതിൽ വില ഉയർന്നിട്ടുണ്ട്. സമീപ മാസങ്ങളിൽ ഘട്ടം ഘട്ടമായി നടപ്പാക്കിയ നിരക്ക് വർദ്ധനവാണ് നിലവിലെ പുതിയ വിലയിൽ പ്രതിഫലിക്കുന്നത്.
ഇലക്ട്രിക് സ്‌കൂട്ടറുകൾ, പുതിയ വില വിവരങ്ങൾ
ഓർബിറ്റർ ശ്രേണിക്കാണ് ഏറ്റവും ഉയർന്ന വില വർദ്ധനവ്. ഓർബിറ്റർ V1 11,000 വർധിച്ച് 99,250 ആയി (പഴയ വില: 88,250). ഓർബിറ്റർ V2 9,000 വർധിച്ച് 1.14 ലക്ഷം ആയി (പഴയ വില 1.05 ലക്ഷം). ടി.വി.എസ് ഐക്യൂബ് 3.5kWh 9,000 വർധിച്ച് 1.42 ലക്ഷം ആയി. ഐക്യൂബ് 2.2kWh 5,000 വർധിച്ച് 1.16 ലക്ഷം ആയി. ഐക്യൂബ് S 6,000 വർധിച്ച് 1.61 ലക്ഷം ആയി. ഐക്യൂബ് ST (5.3kWh) 3,000 വർധിച്ച് 1.75 ലക്ഷം ആയി. 3.1kWh ഐക്യൂബ് വേരിയന്റിന്റെ വിലയിൽ മാറ്റമില്ല 1.33 ലക്ഷമായി തുടരുന്നു.
പെട്രോൾ സ്‌കൂട്ടറുകൾ ജൂപ്പിറ്റർ, എന്റോർക്ക്
ജൂപ്പിറ്റർ 110 575 മുതൽ 1,950 വരെ വർധിച്ച് പുതിയ വില 73,975 മുതൽ 88,850 വരെ ആയി. ജൂപ്പിറ്റർ 125 875 മുതൽ 2,410 വരെ വർധിച്ച് പുതിയ വില 81,110 മുതൽ 89,935 വരെ ആയി. എന്റോർക്ക് 125 ഡിസ്‌ക് വേരിയന്റ് 850 വർധിച്ച് 83,350 ആയി. റേസ് എഡിഷൻ 850 വർധിച്ച് 88,800 ആയി.






