തെലങ്കാന സ്റ്റേറ്റ് ബോർഡ് ഓഫ് ഇന്റർമീഡിയറ്റ് എഡ്യൂക്കേഷൻ (TGBIE) ഒന്നും രണ്ടും വർഷ പരീക്ഷാഫലങ്ങൾ ഇന്ന്, ഏപ്രിൽ 11-ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. പരീക്ഷയെഴുതിയ ഏകദേശം 9.9 ലക്ഷം വിദ്യാർത്ഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം വരുന്ന മുറയ്ക്ക് വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിലൂടെ ഫലം അറിയാം.
ഫലം എവിടെ പരിശോധിക്കാം?
ഫലം പരിശോധിക്കേണ്ട രീതി
വെബ്സൈറ്റ് സന്ദർശിച്ച് “TS Inter Results 2026” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഒന്നാം വർഷമാണോ രണ്ടാം വർഷമാണോ എന്ന് തിരഞ്ഞെടുക്കുക.
Also Read: ഗൾഫിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം
നിങ്ങളുടെ ഹാൾ ടിക്കറ്റ് നമ്പർ നൽകുക.
‘Get Result’ ക്ലിക്ക് ചെയ്യുന്നതോടെ ഡിജിറ്റൽ മാർക്ക് മെമ്മോ സ്ക്രീനിൽ തെളിയും. ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
മാർക്ക് മെമ്മോയിൽ ശ്രദ്ധിക്കേണ്ടവ
ഡിജിറ്റൽ മാർക്ക് മെമ്മോയിൽ വിദ്യാർത്ഥിയുടെ പേര്, ഹാൾ ടിക്കറ്റ് നമ്പർ, ഓരോ വിഷയത്തിലെയും മാർക്ക്, ഗ്രേഡ്, ആകെ മാർക്ക്, യോഗ്യതാ നില (പാസ്/ഫെയിൽ) എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത് വരെ പ്രവേശന ആവശ്യങ്ങൾക്കായി ഡിജിറ്റൽ മെമ്മോ ഉപയോഗിക്കാം.
ഫെബ്രുവരി 25 മുതൽ മാർച്ച് 18 വരെയായിരുന്നു പരീക്ഷകൾ. ഓരോ വിഷയത്തിലും കുറഞ്ഞത് 35 ശതമാനം മാർക്ക് ലഭിക്കണം. പരീക്ഷ പാസാകാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി പരീക്ഷയ്ക്ക് അവസരമുണ്ടാകും. ഇതിന്റെ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം ഏപ്രിൽ 22-നായിരുന്നു ഫലം പ്രഖ്യാപിച്ചത്. അന്ന് 71.27 ശതമാനമായിരുന്നു ആകെ വിജയശതമാനം.






