CMDRF

സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാന്‍ ഇവ പരീക്ഷിച്ച് നോക്കൂ

സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാന്‍ ഇവ പരീക്ഷിച്ച് നോക്കൂ
സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാന്‍ ഇവ പരീക്ഷിച്ച് നോക്കൂ

പ്രസവശേഷം സ്‌ട്രെച്ച് മാര്‍ക്കുകള്‍ വരാനുള്ള സാധ്യത ഏറെയാണ്. പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോഴാണ് സ്‌ട്രെച്ച് മാര്‍ക്കുകള്‍ ചര്‍മ്മത്തിലുണ്ടാകുന്നത്. അത്തരത്തില്‍ സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാന്‍ ഇവ ഒന്ന് പരീക്ഷിച്ച് നോക്കൂ.

സ്‌ട്രെച്ച് മാര്‍ക്‌സ് ഉള്ള ഭാഗത്ത് മോയിസ്ചറൈസിങ് ക്രീമുകള്‍ ഉപയോഗിക്കുന്നത് സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാന്‍ സഹായിക്കും.

പാല്‍പ്പാട കൊണ്ട് സ്‌ട്രെച്ച് മാര്‍ക്‌സ് ഉള്ള ഭാഗത്ത് ദിവസവും മസാജ് ചെയ്യാം. മൂന്ന് മാസം വരെ ചെയ്യുന്നത് ഫലം ലഭിക്കാന്‍ സഹായിക്കും.

സ്ട്രെച്ച് മാര്‍ക്കുകളെ അകറ്റാന്‍ വെളിച്ചെണ്ണ സഹായിക്കും. ഇതിനായി സ്ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗത്ത് ദിവസവും വെളിച്ചെണ്ണ പുരട്ടാം.

സ്ട്രെച്ച് മാര്‍ക്സുള്ള ഭാഗത്ത് തേന്‍ പുരട്ടി മസാജ് ചെയ്യുന്നതും ഇവയെ അകറ്റാന്‍ സഹായിക്കും.

സ്ട്രെച്ച് മാര്‍ക്സുള്ള ഭാഗത്ത് ബദാം ഓയില്‍, വെളിച്ചെണ്ണ എന്നിവ തുല്യ അളവില്‍ പുരട്ടുന്നതും ഫലം നല്‍കും.

സ്ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗത്ത് ആവണക്കെണ്ണ പുരട്ടി മസാജ് ചെയ്യുന്നതും ഫലം നല്‍കും.

ദിവസവും സ്‌ട്രെച്ച് മാര്‍ക്ക് ഉള്ള ഭാഗത്ത് കറ്റാര്‍വാഴ നീര് പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്.

സ്ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പം ചെറുനാരങ്ങാ നീര് സ്ഥിരമായി പുരട്ടുന്നത് പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കും.

Top