ട്രംപിന്റെ ഭീഷണി വിലപോവില്ല, ആണവ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തില്ലെന്ന് ഇറാന്‍

തുടര്‍ച്ചയായ ഇസ്രയേലി ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടായിരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി

ട്രംപിന്റെ ഭീഷണി വിലപോവില്ല, ആണവ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തില്ലെന്ന് ഇറാന്‍
ട്രംപിന്റെ ഭീഷണി വിലപോവില്ല, ആണവ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തില്ലെന്ന് ഇറാന്‍

സ്രയേലും ഇറാനും തമ്മിലുള്ള പോരാട്ടത്തില്‍ ഇസ്രയേലിന്റെ പക്ഷത്ത് അമേരിക്കയും കൂടി ചേര്‍ന്നതോടെ, തുടര്‍ച്ചയായ ഇസ്രയേലി ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ വിനാശകരമായ ആക്രമണത്തിലേയ്ക്ക് തങ്ങള്‍ തിരിയുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ മുന്നറിയിപ്പ് നല്‍കി. മാത്രമല്ല, ഒരു സാഹചര്യത്തിലും ആണവ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

സമാധാനപരമായ ആണവ പ്രവര്‍ത്തനങ്ങളുടെ മേഖലയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനായി ചര്‍ച്ച ചെയ്യാനും സഹകരിക്കാനും തങ്ങള്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി. മാത്രമല്ല, ഒരു സാഹചര്യത്തിലും ആണവ പ്രവര്‍ത്തനങ്ങള്‍ പൂജ്യത്തിലേക്ക് കുറയ്ക്കാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള ഫോണ്‍ കോളില്‍ പെസെഷ്‌കിയാന്‍ പറഞ്ഞതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ അറിയിച്ചു.

Share Email
Top