ട്രംപിന്റെ തീരുവ ഭീഷണിയും പശ്ചിമേഷ്യൻ പ്രതിസന്ധിയും; വൻ തിരിച്ചടി നേരിട്ട് ഇന്ത്യൻ ഫാർമ വ്യവസായം

ലോകത്തിന്റെ 'ഫാര്‍മസി' എന്നറിയപ്പെടുന്ന ഇന്ത്യ, അമേരിക്കയിലെ ജനറിക് മരുന്നുകളുടെ പ്രധാന വിതരണക്കാരാണ്

ട്രംപിന്റെ തീരുവ ഭീഷണിയും പശ്ചിമേഷ്യൻ പ്രതിസന്ധിയും; വൻ തിരിച്ചടി നേരിട്ട് ഇന്ത്യൻ ഫാർമ വ്യവസായം
ട്രംപിന്റെ തീരുവ ഭീഷണിയും പശ്ചിമേഷ്യൻ പ്രതിസന്ധിയും; വൻ തിരിച്ചടി നേരിട്ട് ഇന്ത്യൻ ഫാർമ വ്യവസായം

മേരിക്കയുടെ തീരുവ അനിശ്ചിതത്വവും പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലമുള്ള ഗതാഗത തടസ്സവും ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന് തിരിച്ചടിയാകുന്നു. ഈ പ്രതിസന്ധികൾ തുടർന്നാൽ 2030ഓടെ നിശ്ചയിച്ചിരുന്ന വില്‍പ്പന ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് വിലയിരുത്തൽ.

2025 ഏപ്രിലില്‍ നിശ്ചയിച്ച ലക്ഷ്യമനുസരിച്ച് 2030ഓടെ ഫാര്‍മ വ്യവസായത്തിന്റെ വിപണി മൂല്യം 130 ബില്യണ്‍ ഡോളറിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് 80 മുതല്‍ 90 ബില്യണ്‍ ഡോളര്‍ വരെയായി ചുരുങ്ങിയേക്കാം. 2025-26 സാമ്പത്തിക വര്‍ഷത്തിൽ ഏകദേശം 60 ബില്യണ്‍ ഡോളറായിരുന്നു ഇന്ത്യന്‍ ഫാര്‍മ വ്യവസായത്തിന്റെ ആകെ മൂല്യം. ഇതില്‍ 31 ബില്യണ്‍ ഡോളര്‍ കയറ്റുമതിയും 29 ബില്യണ്‍ ഡോളര്‍ ആഭ്യന്തര വില്‍പ്പനയുമാണ്.

Also Read:ഇനി പണി പാളും! ഇൻഷുറൻസില്ലാത്ത വണ്ടികൾക്ക് പമ്പുകളിൽ നിന്ന് പെട്രോളോ ഡീസലോ കിട്ടില്ല; സുപ്രീം കോടതി ഉത്തരവ്

അമേരിക്കന്‍ തീരുവയും ചെങ്കടൽ പ്രതിസന്ധിയും

ലോകത്തിന്റെ ‘ഫാര്‍മസി’ എന്നറിയപ്പെടുന്ന ഇന്ത്യ, അമേരിക്കയിലെ ജനറിക് മരുന്നുകളുടെ പ്രധാന വിതരണക്കാരാണ്. 2022ല്‍ അമേരിക്കയില്‍ വിതരണം ചെയ്ത ജനറിക് മരുന്നുകളില്‍ പകുതിയും ഇന്ത്യയില്‍ നിന്നുള്ളവയായിരുന്നു. എന്നാൽ അമേരിക്കയില്‍ നിര്‍മ്മിക്കുന്ന ജനറിക് മരുന്നുകള്‍ക്ക് അധിക തീരുവ ചുമത്താന്‍ സാധ്യതയുള്ളത് വ്യവസായ മേഖലയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനപ്രകാരം, 2026 ഓഗസ്റ്റ് 1 മുതല്‍ രണ്ട് വര്‍ഷത്തേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് 0% തീരുവ തുടരും. എങ്കിലും തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം 100%, 200% എന്നിങ്ങനെ തീരുവ വർധിപ്പിക്കാനാണ് തീരുമാനം.

ഇതിനുപുറമേ, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ചരക്കുകപ്പലുകള്‍ ചെങ്കടല്‍ വഴി പോകുന്നത് ഒഴിവാക്കുന്നതും തിരിച്ചടിയായിട്ടുണ്ട്. ഇത് ഗതാഗതച്ചെലവും ചരക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുള്ള സമയവും ഗണ്യമായി വർധിപ്പിച്ചു.

കയറ്റുമതിയിലെ മാറ്റങ്ങൾ

പ്രതിസന്ധികൾക്കിടയിലും ബ്രസീലിലെയും യൂറോപ്പിലെയും വര്‍ധിച്ച ആവശ്യകത മൂലം മൊത്തം ഫാര്‍മ കയറ്റുമതി 2.13 ശതമാനം ഉയർന്നിട്ടുണ്ട്. അതേസമയം, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ ഫാര്‍മ കയറ്റുമതി 10.5 ബില്യണ്‍ ഡോളറില്‍ നിന്ന് 9.7 ബില്യണ്‍ ഡോളറായി കുറഞ്ഞു.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top