നാറ്റോ സഖ്യകക്ഷികൾക്ക് ട്രംപിന്റെ ഷോക്ക്; ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും അമേരികൻ സൈന്യത്തെ പിൻവലിക്കുന്നു

സഖ്യകക്ഷികളുടെ നിസ്സഹകരണത്തിൽ പ്രതിഷേധിച്ച് സൈനിക പിൻമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ട്രംപ് അറിയിച്ചു

നാറ്റോ സഖ്യകക്ഷികൾക്ക് ട്രംപിന്റെ ഷോക്ക്; ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും അമേരികൻ സൈന്യത്തെ പിൻവലിക്കുന്നു
നാറ്റോ സഖ്യകക്ഷികൾക്ക് ട്രംപിന്റെ ഷോക്ക്; ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും അമേരികൻ സൈന്യത്തെ പിൻവലിക്കുന്നു

റാൻ വിഷയത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്തതിൽ പ്രതിഷേധിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈനികരെ പിൻവലിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ട്രംപ് വ്യക്തമാക്കി. ജർമ്മനിയിലെ സൈനിക സാന്നിധ്യം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നാറ്റോ സഖ്യകക്ഷികൾക്കെതിരെയുള്ള ട്രംപിന്റെ പുതിയ നീക്കം. ഇറാനെതിരായ സൈനിക നടപടികളിലും ഹോർമൂസ് കടലിടുക്കിലെ സുരക്ഷാ ദൗത്യങ്ങളിലും ഈ രാജ്യങ്ങൾ സഹകരിക്കാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

നിലവിൽ ഇറ്റലിയിൽ 12,662 ഉം സ്പെയിനിൽ 3,814 ഉം അമേരിക്കൻ സൈനികരാണുള്ളത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് ഇറാനെതിരെ നിലപാടെടുക്കാൻ ധൈര്യമില്ലെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, പ്രതിരോധ ചെലവ് വർദ്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ട സ്പെയിനിനെ നാറ്റോയിൽ നിന്ന് സസ്പെൻഡ് ചെയ്യുന്ന കാര്യവും ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. “ഇറ്റലി ഞങ്ങൾക്ക് ഒരു സഹായവും ചെയ്തിട്ടില്ല, സ്പെയിനിന്റെ നിലപാട് ഭയങ്കരമായിരുന്നു” എന്നാണ് ഓവൽ ഓഫീസിൽ ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

സഖ്യകക്ഷികളുടെ നിസ്സഹകരണത്തിൽ പ്രതിഷേധിച്ച് സൈനിക പിൻമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ട്രംപ് അറിയിച്ചു. ജർമ്മനിയിലുള്ള 36,436 സൈനികരുടെ എണ്ണത്തിലും കുറവുണ്ടാകുമെന്നാണ് സൂചന. ഇറാൻ തങ്ങളുടെ പുതിയ ആയുധങ്ങൾ പുറത്തിറക്കി ഭീഷണി തുടരുന്ന സാഹചര്യത്തിൽ, സഖ്യകക്ഷികൾക്കിടയിലെ ഈ ഭിന്നത പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ അമേരിക്കയുടെ നീക്കങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

Share Email
Top