ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കല്‍ പദ്ധതി മങ്ങുന്നു

ഗ്രീന്‍ലാന്‍ഡ് എല്ലായ്‌പ്പോഴും നാറ്റോയുടെ ഭാഗമാണെന്നും ''ശക്തമായിരിക്കുമെന്നും, അതെപ്പോഴും അമേരിക്കയുടെ പങ്കാളിയായിരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു

ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കല്‍ പദ്ധതി മങ്ങുന്നു
ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കല്‍ പദ്ധതി മങ്ങുന്നു

ഗ്രീന്‍ലാന്‍ഡ് വാങ്ങാനുള്ള ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം ഗ്രീന്‍ലാന്‍ഡിക് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെ നിരസിച്ചു, ഗ്രീന്‍ലാന്‍ഡുകാര്‍ അമേരിക്കക്കാരാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തറപ്പിച്ചു പറഞ്ഞു. എന്നിരുന്നാലും, ഡാനിഷ് സ്വയംഭരണ പ്രദേശം എല്ലായ്‌പ്പോഴും അമേരിക്കയുടെ ‘ശക്തമായ പങ്കാളി’ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഡെന്‍മാര്‍ക്കില്‍ നിന്ന് ഗ്രീന്‍ലാന്‍ഡ് ”സ്വീകരിക്കാനുള്ള” ട്രംപിന്റെ പുതുക്കിയ താല്‍പ്പര്യത്തെ എഗെഡെ അഭിസംബോധന ചെയ്തു.

ഞങ്ങള്‍ അടുത്ത അയല്‍ക്കാരാണെന്നും കഴിഞ്ഞ 80 വര്‍ഷമായി ഞങ്ങള്‍ സഹകരിക്കുന്നുവെന്നും എഗെഡെ ചൂണ്ടിക്കാട്ടി. ഗ്രീന്‍ലാന്‍ഡ് എല്ലായ്‌പ്പോഴും നാറ്റോയുടെ ഭാഗമാണെന്നും ”ശക്തമായിരിക്കുമെന്നും, അതെപ്പോഴും അമേരിക്കയുടെ പങ്കാളിയായിരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. ഇതൊക്കെയാണെങ്കിലും ഞങ്ങള്‍ അമേരിക്കക്കാരാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും എഗെഡെ വ്യക്തമാക്കി. ദ്വീപ് നിവാസികളും അമേരിക്കക്കാരോ, ഡെന്‍മാര്‍ക്ക്കാരോ ആകാന്‍ ആഗ്രഹിക്കുന്നില്ല എന്നും ഞങ്ങള്‍ ഗ്രീന്‍ലാന്‍ഡുകാരാകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Donald Trump

Also Read: തിരിച്ചടി.. ഇമ്രാൻ ഖാന് 14 വർഷം കൂടി തടവ്, ഭാര്യക്ക് ഏ‍ഴ് വര്‍ഷം

2019-ല്‍ തന്റെ ആദ്യ പ്രസിഡന്റ് കാലത്ത് ഡെന്‍മാര്‍ക്കില്‍ നിന്ന് ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഡെന്‍മാര്‍ക്കിന്റെയും ഗ്രീന്‍ലാന്‍ഡിന്റെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ട്രംപിന്റെ ആ അഭിലാഷ പദ്ധതി പരാജയപ്പെട്ടു. ഈ മാസം ആദ്യം, മാര്‍-എ-ലാഗോയില്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കവേ, ഈ ലക്ഷ്യം അദ്ദേഹം വീണ്ടും ഉന്നയിക്കുകയായിരുന്നു. ദ്വീപ് വില്‍ക്കാനുള്ള സാധ്യത ഡെന്മാര്‍ക്കിലെ ഉദ്യോഗസ്ഥരും നിരസിച്ചു. ”ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ല, ഭാവിയിലും ഉണ്ടാകില്ല,” ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെന്‍ ഈ മാസം ആദ്യം പറഞ്ഞിരുന്നു. ഏകദേശം 57,000 ജനസംഖ്യയുള്ള ആര്‍ട്ടിക് ദ്വീപ്, തന്ത്രപ്രധാനമായ സ്ഥാനം കാരണം നാറ്റോ പ്രതിരോധത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Share Email
Top