യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് ആശ്വാസമായി ട്രംപിന്റെ അറിയിപ്പ്

യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ക്ക് സമയം ലഭിക്കുന്നതിനായി ജൂണ്‍ 1 മുതല്‍ ജൂലൈ 9 വരെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുന്നത് അമേരിക്ക വൈകിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് ആശ്വാസമായി ട്രംപിന്റെ അറിയിപ്പ്
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് ആശ്വാസമായി ട്രംപിന്റെ അറിയിപ്പ്

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് ആശ്വാസമായി ട്രംപിന്റെ അറിയിപ്പ്. ജൂണ്‍ 1 മുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ചുമത്തുമെന്ന അറിയിച്ച 50% താരിഫ് ഇപ്പോള്‍ താല്‍ക്കാലികമായി നീട്ടിയെന്നാണ് വൈറ്റ്ഹൗസ് അറിയിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ക്ക് സമയം ലഭിക്കുന്നതിനായി ജൂണ്‍ 1 മുതല്‍ ജൂലൈ 9 വരെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുന്നത് അമേരിക്ക വൈകിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. ഞായറാഴ്ച ഉര്‍സുലയുമായുള്ള ട്രംപിന്റെ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ കൈകാര്യം ചെയ്യാന്‍ പ്രയാസമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു.

അതേസമയം, ട്രാന്‍സ് അറ്റ്‌ലാന്റിക് വ്യാപാര യുദ്ധം ഒഴിവാക്കാന്‍ ബ്രസ്സല്‍സും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി ജൂലൈ വരെ ഇരുവശത്തുമുള്ള പുതിയ താരിഫുകള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ അവര്‍ സമ്മതിച്ചിട്ടുണ്ട്. ഇതുവരെ, ട്രംപ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ മൂന്ന് റൗണ്ട് താരിഫ് ചുമത്തിയിട്ടുണ്ട്: സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് 25 ശതമാനം, ഓട്ടോമൊബൈലുകള്‍ക്ക് 25 ശതമാനം, എല്ലാ ഇറക്കുമതികള്‍ക്കും 20 ശതമാനം ‘പരസ്പര’ ലെവി. നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ക്കിടയില്‍ ആ അവസാന താരിഫ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്, എന്നിരുന്നാലും 10 ശതമാനം അടിസ്ഥാന താരിഫ് നിലവിലുണ്ട്.

Share Email
Top