ലോകമെമ്പാടുമുള്ള വൈവിധ്യം, സമത്വം, ഉള്‍പ്പെടുത്തല്‍ (ഡൈവേഴ്‌സിറ്റി, ഈക്വാളിറ്റി, ഇന്‍ക്ലൂഡ്- DEI) പരിപാടികളുടെ പ്രോത്സാഹനം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും ഇത് നിര്‍ത്തലാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. വ്യാഴാഴ്ച ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച് മസ്‌ക് പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ മാസം അധികാരമേറ്റതിനുശേഷം ഫെഡറല്‍ സര്‍ക്കാരിനുള്ളില്‍ DEI സംരംഭങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് ഒരു പ്രചാരണം ആരംഭിച്ച സാഹചര്യത്തിലാണ് മസ്‌കിന്റെ പ്രസ്താവന വരുന്നത്. സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ, ട്രംപ് തന്റെ മുന്‍ഗാമിയായ ജോ ബൈഡന്‍ ഒപ്പിട്ട ഏകദേശം 78 ഉത്തരവുകള്‍ റദ്ദാക്കി. ഇതില്‍ DEI പ്രോഗ്രാമുകള്‍ അവസാനിപ്പിക്കുന്നതും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള സംരക്ഷണം അവസാനിപ്പിക്കുന്നതും ഉള്‍പ്പെടുന്നു. DEI-യുമായി ബന്ധപ്പെട്ട എല്ലാ രീതികളും നിര്‍ത്തലാക്കാന്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് 60 ദിവസത്തെ സമയപരിധിയും ട്രംപ് നിശ്ചയിച്ചു.

Also Read: സെലന്‍സ്‌കിക്ക് വന്‍ തിരിച്ചടി: യുക്രെയ്ന്‍ നാറ്റോയില്‍ ചേരില്ലെന്ന് പ്രഖ്യാപിച്ച് ട്രംപ്
ദുബായ് ഫോറത്തില്‍ വീഡിയോ ലിങ്ക് വഴി സംസാരിച്ച മസ്‌ക്, നിലവില്‍ ട്രംപിന്റെ പുതുതായി സ്ഥാപിതമായ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ (DOGE) തലവനാണ്. അമേരിക്കയില്‍ നിന്ന് ‘ലോകമെമ്പാടും DEI-ക്കെതിരെ ധാരാളം സമ്മര്‍ദ്ദങ്ങള്‍’ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.