2014 ല്‍ റഷ്യയെ സസ്‌പെന്‍ഡ് ചെയ്ത സാമ്പത്തിക ശക്തികളുടെ ക്ലബ്ബിലേക്ക് റഷ്യയെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . റഷ്യയെ ജി-8ലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായും, റഷ്യയെ പുറത്താക്കിയത് തെറ്റാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. റഷ്യയെ ഇഷ്ടപ്പെടുന്നോ ഇല്ലയോ എന്നതല്ല പ്രശ്നമെന്നും അത് ജി-8 എന്ന ശക്തമായ ഒരു ഗ്രൂപ്പ് ആയിരുന്നുവെന്നും ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞു.
കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടണ്‍, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ റഷ്യ അംഗമായത് 1997-ല്‍ ‘നോണ്‍-എന്‍യുമുറേറ്റഡ് അംഗം’ എന്ന നിലയിലാണ് . ക്രിമിയയുമായുള്ള പുനരേകീകരണത്തിന്റെ പശ്ചാത്തലത്തില്‍ 2014ല്‍ രാജ്യത്തിന്റെ അംഗത്വം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പാശ്ചാത്യ പിന്തുണയുള്ള യുക്രെയ്നിലെ മൈദാന്‍ അട്ടിമറിക്ക് ശേഷം ഈ പ്രദേശം യുക്രെയ്നില്‍ നിന്ന് വേര്‍പിരിഞ്ഞ് ഒരു റഫറണ്ടം വഴി റഷ്യയില്‍ ചേരുകയും ചെയ്തു.

Also Read: ട്രംപ്-മോദി ചര്‍ച്ച 4’ടി’ കളുമായി ബന്ധപ്പെട്ട്: താരിഫില്‍ മയമില്ലാതെ ട്രംപ്
റഷ്യയെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയതിനെ ട്രംപ് ആവര്‍ത്തിച്ച് വിമര്‍ശിച്ചു. തന്റെ ആദ്യ കാലയളവില്‍ ഇത് പുനഃസ്ഥാപിക്കണമെന്ന ആശയം ട്രംപ് മുന്നോട്ടുവെയ്ച്ചിരുന്നു. ആ സമയത്ത്, ക്ലബ്ബിലെ മറ്റ് അംഗങ്ങള്‍ ഈ നിര്‍ദ്ദേശം നിരസിക്കുകയായിരുന്നു. എന്നാല്‍, റഷ്യ ജി-8ലേയ്ക്ക് തിരിച്ചുവരാന്‍ അന്ന് താല്‍പ്പര്യം കാണിച്ചതുമില്ലെന്നും ട്രംപ് പറഞ്ഞു.