അമേരിക്കയിലെ ബൈഡന്‍ ഭരണകൂടവും ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറും നല്ല സൗഹൃദമാണ് നിലനിര്‍ത്തിയിരുന്നതെങ്കിലും ട്രംപിന്റെ വരവോടെ ഇതിന് മാറ്റമുണ്ടാകുമെന്നാണ് നിലവിലെ സൂചന. ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്താനായി ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടി ഇടപെട്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല കമല ഹാരിസിന് വേണ്ടി ഇവര്‍ പ്രചാരണത്തിനിറങ്ങിയെന്നും ട്രംപ് അനുകൂലികള്‍ ആരോപിക്കുന്നുണ്ട്. അതിനാല്‍ തന്നെ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേയ്ക്ക് സ്റ്റാര്‍മര്‍ക്ക് ക്ഷണമില്ലെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
ചൈനയുമായുള്ള ബന്ധത്തിന്റെ പേരില്‍ അമേരിക്കയിലെ ബ്രിട്ടണ്‍ അംബാസഡറാകാനുള്ള ലേബര്‍ പാര്‍ട്ടിയുടെ ഗ്രാന്‍ഡി ലോര്‍ഡ് മണ്ടല്‍സന്റെ സ്ഥാനാര്‍ത്ഥിത്വം നിരസിക്കുന്നത് ഉള്‍പ്പെടെ സ്റ്റാര്‍മറിനെ ഒഴിവാക്കാനുള്ള നടപടികള്‍ ട്രംപിന്റെ ഉപദേശകര്‍ പരിഗണിക്കുന്നുണ്ടെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

Also Read : ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ തടങ്കൽ നീട്ടി; കോടതി ആക്രമിച്ച് അനുയായികൾ
ട്രംപിന്റെ ചില സഖ്യകക്ഷികള്‍ നൈജല്‍ ഫാരേജിനെ സ്റ്റാര്‍മറിന്റെ പിന്‍ഗാമിയായി കാണുന്നു. അതുകൊണ്ടുതന്നെ, ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രിമാരായ ലിസ് ട്രസ്, ബോറിസ് ജോണ്‍സണ്‍ എന്നിവര്‍ക്കൊപ്പം ഫാരേജും പങ്കെടുക്കുമെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
2024 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍, ലേബറിന്റെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സോഫിയ പട്ടേല്‍, പ്രധാന സ്വിംഗ് സ്റ്റേറ്റുകളില്‍ കമലാ ഹാരിസിന് വേണ്ടി പ്രചാരണം നടത്താന്‍ പാര്‍ട്ടി ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു അഭ്യര്‍ത്ഥന ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് ചെയ്തു. ലേബര്‍ പാര്‍ട്ടിയുടെ 100 ഓളം പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, ഇത് ട്രംപിന്റെ ടീമില്‍ നിന്ന് നിശിത വിമര്‍ശനത്തിന് ഇടയാക്കി. മാത്രമല്ല, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍ ആരോപിച്ച് ട്രംപിന്റെ സഖ്യകക്ഷികള്‍ ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനില്‍ ഔദ്യോഗിക പരാതി നല്‍കുകയും ചെയ്തിരുന്നു.

Also Read: ബൈഡന്‍ തകര്‍ത്ത അമേരിക്കയെ കൈപിടിച്ച് ഉയര്‍ത്താന്‍ ട്രംപിന്റെ പുതിയ നയങ്ങള്‍
അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറുടെ അമേരിക്കന്‍ സന്ദര്‍ശനം ക്രമീകരിക്കുന്നതിന് ട്രംപിന്റെ ടീമുമായി ക്രിയാത്മകമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റായി അധികാരം ഏറ്റെടുത്ത് കഴിഞ്ഞാല്‍ ട്രംപ് ആദ്യം സന്ദര്‍ശിക്കുക ബ്രിട്ടീഷ് രാജകുടുംബത്തെയായിരിക്കും.