കള്ളം പറഞ്ഞ് കഴുത്തറക്കുന്ന ട്രംപ്..! കത്തിവെക്കാൻ മധ്യസ്ഥത വഹിക്കുന്നത് ഖത്തറും പാകിസ്ഥാനും

അടുത്ത 24 മണിക്കൂറിനുള്ളിൽ കരാറിന് അന്തിമരൂപം ലഭിക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എക്‌സിലൂടെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമാധാന കരാറിന്റെ ഇലക്ട്രോണിക് ഒപ്പുവെക്കൽ ഉടൻ തന്നെ നടക്കുമെന്നും, അതിനുശേഷം അടുത്ത ആഴ്ച സാങ്കേതിക തലത്തിലുള്ള ചർച്ചകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കള്ളം പറഞ്ഞ് കഴുത്തറക്കുന്ന ട്രംപ്..! കത്തിവെക്കാൻ മധ്യസ്ഥത വഹിക്കുന്നത് ഖത്തറും പാകിസ്ഥാനും
കള്ളം പറഞ്ഞ് കഴുത്തറക്കുന്ന ട്രംപ്..! കത്തിവെക്കാൻ മധ്യസ്ഥത വഹിക്കുന്നത് ഖത്തറും പാകിസ്ഥാനും

ലോകം ഉറ്റുനോക്കിയ അമേരിക്ക-ഇറാൻ സമാധാന കരാറിന്റെ കാര്യത്തിൽ വലിയ അനിശ്ചിതത്വം! കഴിഞ്ഞ ദിവസം നിർണ്ണായകമായ ധാരണാപത്രത്തിൽ ഒപ്പുവെക്കുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം വെറും പ്രഹസനം. വൈറ്റ് ഹൗസിന്റെ ഇന്നത്തെ ഔദ്യോഗിക അജണ്ടയിൽ ഒപ്പുവെക്കൽ ചടങ്ങ് പോലും ഉൾപ്പെടുത്തിയിട്ടില്ലാത്തതാണ് സംശയങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും തുടക്കമിട്ടിരിക്കുന്നത്. താൻ പ്രഖ്യാപിച്ച കാര്യത്തിൽ ഉറച്ചുനിൽക്കുമ്പോഴും, ഇറാനും മധ്യസ്ഥരും മറുഭാഗത്ത് അത്ര ആവേശത്തിലല്ലെന്നതാണ് വസ്തുത. ഈ നയതന്ത്ര നാടകം വരാനിരിക്കുന്ന വലിയൊരു സമാധാന കരാറിന്റെ തുടക്കമാണോ അതോ ട്രംപിന്റെ വെറും രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

കരാറിൽ ഒപ്പുവെക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായേൽ ബഗായിയുടെ വാക്കുകൾ പ്രകാരം, “വരും ദിവസങ്ങളിൽ” കരാർ യാഥാർത്ഥ്യമാകാൻ സാധ്യതയുണ്ട്. എന്നാൽ ട്രംപിന്റെ സമയക്രമത്തിൽ ഇറാൻ ഇപ്പോഴും വലിയ ജാഗ്രതയാണ് പുലർത്തുന്നത്. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച ‘ഇസ്ലാമാബാദ് മെമ്മോറാണ്ടം’ വെടിനിർത്തലിലും യുദ്ധം അവസാനിപ്പിക്കുന്നതിലും മാത്രമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആണവ പ്രശ്‌നങ്ങൾ ഈ ഘട്ടത്തിൽ ചർച്ചയാകുന്നില്ല എന്ന് ഇറാൻ വ്യക്തമാക്കുമ്പോൾ, അമേരിക്കയുടെ ഭാഗത്തുനിന്നുള്ള അനിശ്ചിതത്വങ്ങളെ കരുതലോടെ കാണാനാണ് ഇറാന്റെ തീരുമാനം.

ALSO READ; ഏത് ശത്രുവിന്റെയും സമനിലതെറ്റും..! വിക്ഷേപണത്തിനു ശേഷവും അമേരിക്കൻ ഫൈറ്റർ ജെറ്റ് പൈലറ്റുമാർക്ക് മിസൈലിന്റെ ലക്ഷ്യം മാറ്റാൻ കഴിയും

അടുത്ത 24 മണിക്കൂറിനുള്ളിൽ കരാറിന് അന്തിമരൂപം ലഭിക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എക്‌സിലൂടെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമാധാന കരാറിന്റെ ഇലക്ട്രോണിക് ഒപ്പുവെക്കൽ ഉടൻ തന്നെ നടക്കുമെന്നും, അതിനുശേഷം അടുത്ത ആഴ്ച സാങ്കേതിക തലത്തിലുള്ള ചർച്ചകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും വെടിനിർത്തൽ നീട്ടുന്നതും ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങളാണ് ഈ വിശാലമായ കരാറിന്റെ ലക്ഷ്യം. ഖത്തറിന്റെയും പാകിസ്ഥാന്റെയും നേതൃത്വത്തിൽ നടന്ന ഈ ചരിത്രപരമായ നീക്കം, ആഗോളതലത്തിൽ ശാശ്വത സമാധാനം കൊണ്ടുവരുമെന്ന പ്രതീക്ഷയാണ് പാകിസ്ഥാൻ പങ്കുവെക്കുന്നത്. എന്തായാലും ഒപ്പുവെക്കലിന്റെ കൃത്യമായ സമയം ഇനിയും വ്യക്തമല്ലെങ്കിലും, വരും ദിവസങ്ങൾ നയതന്ത്രപരമായി അതീവ നിർണ്ണായകമാണ്.

Share Email
Top