ട്രംപ് നിരാശയിൽ, യുദ്ധം പാളി, തോൽവി ഭയം! ട്രംപും ഉപദേഷ്ടാക്കളും പരസ്പരം പോരടിക്കുന്നു; ഇറാന് മുന്നിൽ തലകുനിച്ചോ അമേരിക്ക?

ഹ്രസ്വകാല സൈനിക നടപടികളിലൂടെ ഇറാനെ ചർച്ചാ മേശയിലെത്തിക്കാം എന്നായിരുന്നു ട്രംപിന്റെയും സഖ്യകക്ഷികളുടെയും കണക്കുകൂട്ടൽ. എന്നാൽ ഇറാന്റെ അചഞ്ചലമായ ആത്മവീര്യത്തിനും സമാനതകളില്ലാത്ത പ്രതിരോധത്തിനും മുന്നിൽ ആ കണക്കുകൂട്ടലുകൾ തെറ്റി

ട്രംപ് നിരാശയിൽ, യുദ്ധം പാളി, തോൽവി ഭയം! ട്രംപും ഉപദേഷ്ടാക്കളും പരസ്പരം പോരടിക്കുന്നു; ഇറാന് മുന്നിൽ തലകുനിച്ചോ അമേരിക്ക?
ട്രംപ് നിരാശയിൽ, യുദ്ധം പാളി, തോൽവി ഭയം! ട്രംപും ഉപദേഷ്ടാക്കളും പരസ്പരം പോരടിക്കുന്നു; ഇറാന് മുന്നിൽ തലകുനിച്ചോ അമേരിക്ക?

പുതിയ യുദ്ധങ്ങൾ തുടങ്ങില്ല” എന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് സ്വന്തം തീരുമാനങ്ങളുടെ പ്രത്യാഘാതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യയിൽ ഇറാന് നേരെ പ്രകോപനപരമായ ആക്രമണങ്ങൾ അഴിച്ചുവിട്ട അമേരിക്കയ്ക്ക് ഇപ്പോൾ സ്വന്തം തന്ത്രങ്ങൾ പാളിപ്പോയതിന്റെ നാണക്കേടാണ് നേരിടേണ്ടി വരുന്നത്. മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലും ഇറാനെ മുട്ടുകുത്തിക്കാൻ കഴിയാത്തതിലുള്ള നിരാശ വൈറ്റ് ഹൗസിനുള്ളിൽ വൻ പൊട്ടിത്തെറികൾക്ക് വഴിവെച്ചിരിക്കുകയാണ്. എൻ.ബി.സി ന്യൂസ് ഉൾപ്പെടെയുള്ള പ്രമുഖ ആഗോള മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ, അമേരിക്കൻ ഭരണകൂടത്തിന്റെ പരാജയഭീതിയെയും ആഭ്യന്തര ഭിന്നതകളെയും വെളിച്ചത്തുകൊണ്ടുവരുന്നു.

ഹ്രസ്വകാല സൈനിക നടപടികളിലൂടെ ഇറാനെ ചർച്ചാ മേശയിലെത്തിക്കാം എന്നായിരുന്നു ട്രംപിന്റെയും സഖ്യകക്ഷികളുടെയും കണക്കുകൂട്ടൽ. എന്നാൽ ഇറാന്റെ അചഞ്ചലമായ ആത്മവീര്യത്തിനും സമാനതകളില്ലാത്ത പ്രതിരോധത്തിനും മുന്നിൽ ആ കണക്കുകൂട്ടലുകൾ തെറ്റി. മാസങ്ങൾ പിന്നിട്ടിട്ടും യുദ്ധം അവസാനിക്കാത്തതിൽ പ്രസിഡന്റ് ട്രംപ് വൻ നിരാശനിലാണെന്നും തങ്ങളുടെ ഉപദേശകരോട് അദ്ദേഹം പൊട്ടിത്തെറിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലക്ഷ്യബോധമില്ലാത്ത അമേരിക്കൻ തന്ത്രങ്ങൾ തങ്ങൾക്ക് തിരിച്ചടിയാകുന്നുവെന്ന് മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. വിദേശ മണ്ണിൽ അനാവശ്യമായി ലക്ഷക്കണക്കിന് ഡോളർ ഒഴുക്കുമ്പോഴും ഇറാന്റെ മിസൈൽ-ഡ്രോൺ വ്യൂഹങ്ങളെ തളയ്ക്കാൻ അമേരിക്കയ്ക്കായിട്ടില്ല. “എത്രയോ പോരാട്ടങ്ങൾ നടത്തിയിട്ടും ഐക്യമില്ല, ഒരു വ്യക്തമായ അന്തിമ ലക്ഷ്യമില്ലാതെ അമേരിക്ക തന്ത്രപരമായ പരാജയത്തിലേക്ക് നീങ്ങുകയാണ്” എന്നാണ് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥർ രഹസ്യമായി വെളിപ്പെടുത്തുന്നത്.

അമേരിക്കൻ ഭരണകൂടത്തിന്റെ ആഭ്യന്തര തകർച്ച തെളിയിക്കുന്നതാണ് അവരുടെ നേതാക്കൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചേർന്ന് മേഖലയിൽ കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിടാൻ ആഗ്രഹിക്കുമ്പോൾ, ഉപരാഷ്ട്രപതി ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ളവർ യുദ്ധം വ്യാപിക്കുന്നതിന്റെ അനന്തരഫലങ്ങളെ ഭയപ്പെടുന്നു. കൃത്യമായ ഒരു ദീർഘകാല തന്ത്രവുമില്ലാതെ പോരാട്ടത്തിന് തുനിഞ്ഞിറങ്ങിയ അമേരിക്കൻ സൈനിക നേതൃത്വം ഇപ്പോൾ വരുംവഴിയറിയാതെ നിൽക്കുകയാണ്.

വാക്കുകളിൽ മാന്യത നടിക്കുകയും എന്നാൽ സമാധാന കരാറുകൾ നിരന്തരം ലംഘിക്കുകയും ചെയ്യുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പാണ് ഈ യുദ്ധം നീണ്ടുപോകാൻ കാരണം. എന്നാൽ, എത്ര വലിയ സമ്മർദ്ദങ്ങൾ ഉണ്ടായാലും തങ്ങളുടെ പരമാധികാരവും അഭിമാനവും പണയം വെക്കില്ലെന്ന് തെളിയിച്ച ഇറാൻ, ശത്രുക്കളുടെ എല്ലാ ആഗ്രഹങ്ങളെയും തകർത്തെറിഞ്ഞു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ മാതൃകാപരമായ പ്രതിരോധംചരിത്രത്തിലുടനീളം വിദേശ അധിനിവേശങ്ങൾക്കെതിരെ ധീരമായി പോരാടിയ പാരമ്പര്യമാണ് ഇറാന്റേത്.

Also Read; പ്രകൃതിയിലെ വിസ്മയം! വർഷങ്ങളോളം മരിച്ചു കിടന്ന് മണിക്കൂറുകൾ കൊണ്ട് പുനർജനിക്കുന്ന അത്ഭുത സസ്യം

ഉപരോധങ്ങൾക്കും സൈനിക ഭീഷണികൾക്കും നടുവിൽ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയും തന്ത്രപരമായ സൈനിക നീക്കങ്ങളും കൊണ്ട് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ അമേരിക്കയെന്ന സാമ്രാജ്യത്വ ശക്തിയെ വെല്ലുവിളിക്കുന്നു. പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങളും ഹോർമുസ് കടലിടുക്കിലെ അവകാശവാദങ്ങളും ഇറാന്റെ വ്യോമ-നാവിക സേനകളുടെ കാവലിൽ സുരക്ഷിതമായി നിലകൊള്ളുന്നു. അമേരിക്ക വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കില്ലെന്നും, പശ്ചിമേഷ്യൻ മണ്ണിൽ അധിനിവേശം നടത്താൻ തുനിയുന്ന ഏതൊരു ശക്തിക്കും ഇതേ അവസ്ഥ തന്നെയുണ്ടാകുമെന്നും ഇറാൻ തെളിയിച്ചു. സ്വന്തം സൈനികരുടെ ജീവൻ അപകടത്തിലാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിച്ച ട്രംപിന്റെ തന്ത്രങ്ങൾക്ക് മുന്നിൽ ഇറാൻ ഉയർത്തിയ കണിശമായ പ്രതിരോധം ആഗോളതലത്തിൽ തന്നെ വലിയ മാറ്റങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.

ചുരുക്കത്തിൽ, അഹങ്കാരവും സാമ്രാജ്യത്വ മോഹങ്ങളുമായി പശ്ചിമേഷ്യയിൽ യുദ്ധത്തിന് തുടക്കമിട്ട ട്രംപ് ഭരണകൂടം ഇന്ന് സ്വന്തം കെണിയിൽ വീണിരിക്കുകയാണ്. ഇറാനെ വിരട്ടി കീഴടക്കാമെന്ന അവരുടെ ധാരണ കത്തിയമർന്നു. ആത്മവീര്യവും മാതൃരാജ്യത്തോടുള്ള പ്രതിബദ്ധതയും കൈമുതലാക്കിയ ഇറാനിയൻ ജനതയ്ക്കും സായുധ സേനയ്ക്കും മുന്നിൽ അമേരിക്കൻ ജനറലുമാരും ഭരണാധികാരികളും പതറുന്ന കാഴ്ചയ്ക്കാണ് ലോകം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. സ്വന്തം ഓഫീസിനുള്ളിൽ പോരടിക്കുന്ന അമേരിക്കൻ ഭരണനേതൃത്വം പശ്ചിമേഷ്യയിൽ ഇറാന്റെ അജയ്യമായ ആധിപത്യം ഒടുവിൽ അംഗീകരിക്കാൻ നിർബന്ധിതരായിരിക്കുന്നു.

Share Email
Top