തനിക്കെതിരെയുള്ള കേസുകളെ ഇല്ലാതാക്കി ട്രംപ്

സിവില്‍ കേസുകളുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് ഡോളര്‍ നല്‍കാതിരിക്കാന്‍ അദ്ദേഹം ഇപ്പോഴും നിയമ പോരാട്ടത്തിലാണ്

തനിക്കെതിരെയുള്ള കേസുകളെ ഇല്ലാതാക്കി ട്രംപ്
തനിക്കെതിരെയുള്ള കേസുകളെ ഇല്ലാതാക്കി ട്രംപ്

മേരിക്കന്‍ പ്രസിഡന്റ് സ്ഥാനം തിരിച്ചെടുക്കുന്നതിലൂടെ ട്രംപ് തന്റെ പേരിലുള്ള കേസുകള്‍ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ സിവില്‍ കേസുകളുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് ഡോളര്‍ നല്‍കാതിരിക്കാന്‍ അദ്ദേഹം ഇപ്പോഴും നിയമ പോരാട്ടത്തിലാണ്.

ന്യൂയോര്‍ക്ക് ഹഷ് മണി കേസ്

2023 മാര്‍ച്ചില്‍ ട്രംപിനെതിരെ ഒരു പോണ്‍ താരവുമായുള്ള ബന്ധം മറച്ചുവെക്കാന്‍ ബിസിനസ്സ് രേഖകള്‍ നിയമവിരുദ്ധമായി തിരുത്തിയെന്ന് ആരോപിച്ചു. 2024 മെയ് മാസത്തില്‍ കോടതി അദ്ദേഹത്തെ 34 കുറ്റങ്ങള്‍ ചുമത്തി ശിക്ഷിച്ചു. എന്നാല്‍ ട്രംപ് തെറ്റ് നിഷേധിക്കുകയും അപ്പീല്‍ നല്‍കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

Donald Trump

Also Read; അഫ്‌ഗാനിസ്ഥാൻ പൗരൻമാർക്കുള്ള വിസ സർവ്വീസ് ഇന്ത്യ പുനഃസ്ഥാപിക്കണമെന്ന് താലിബാൻ

ജോര്‍ജിയ തെരഞ്ഞെടുപ്പ് അട്ടിമറി കേസ്

2020 ലെ തെരഞ്ഞെടുപ്പില്‍ ജോര്‍ജിയയില്‍ ട്രംപിന്റെ പരാജയം വിജയമാക്കി മാറ്റാനുള്ള പദ്ധതി എതിരാളികള്‍ കണ്ടെത്തുകയും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗൂഢാലോചന ശരിയാണെന്ന് തെളിയുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ട്രംപിനും അദ്ദേഹത്തിന്റെ 18 കൂട്ടാളികള്‍ക്കുമെതിരെ 2023-ല്‍ കുറ്റം ചുമത്തി.

ഫ്‌ളോറിഡ ക്ലാസിഫൈഡ് ഡോക്യുമെന്റ് കേസ്

ട്രംപ് സ്ഥാനമൊഴിഞ്ഞതിന് ശേഷം രഹസ്യ രേഖകള്‍ തെറ്റായി കൈകാര്യം ചെയ്തുവെന്ന് ആരോപിച്ച് അമേരിക്കന്‍ സ്‌പെഷ്യല്‍ കൗണ്‍സില്‍ ജാക്ക് സ്മിത്തിന്റെ മേല്‍നോട്ടത്തിലുള്ള ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ 2023 ജൂണില്‍ ട്രംപിനും രണ്ട് കൂട്ടാളികള്‍ക്കും എതിരെ കുറ്റം ചുമത്തി. എന്നാല്‍ ജഡ്ജി 2024-ല്‍ കേസ് തള്ളിക്കളഞ്ഞു.

White house

Also Read ബ്രിട്ടനിൽ ഫ്ലൂ ബാധിതരുടെ എണ്ണത്തിൽ വൻ വർധന

വാഷിംഗ്ടണ്‍, ഡിസി, തെരഞ്ഞെടുപ്പ് അട്ടിമറി കേസ്

2020 ലെ തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാതെ ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 2023 ഓഗസ്റ്റില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ കോടതി ട്രംപിനെതിരെ പ്രത്യേകം കുറ്റം ചുമത്തി.

ന്യൂയോര്‍ക്ക് സിവില്‍ തട്ടിപ്പ് കേസ്

2023 സെപ്റ്റംബറില്‍, ന്യൂയോര്‍ക്ക് കോടതി ട്രംപിന് കടം കൊടുക്കുന്നവരെ കബളിപ്പിച്ചതിന് ട്രംപ് വഞ്ചനയ്ക്ക് ബാധ്യസ്ഥനാണെന്ന് കണ്ടെത്തി, പിന്നീട് 454 മില്യണ്‍ ഡോളര്‍ പിഴയായി നല്‍കാന്‍ ഉത്തരവിട്ടു.

Donald trump

Also Read: കടലിലേക്ക് മറഞ്ഞ ‘ടോങ്ക ഹുങ്കാ ഹാപായ്’! കപ്പലിനെ വിഴുങ്ങുന്ന തെമ്മാടി തിരകളും, മരുഭൂമിയായ കടലും…

ഇ. ജീന്‍ കരോള്‍ ലൈംഗികാതിക്രമം, മാനനഷ്ട സിവില്‍ കേസുകള്‍

1990-കളില്‍ മാന്‍ഹട്ടന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ വച്ച് ട്രംപ് തന്നെ ആക്രമിച്ചുവെന്നാരോപിച്ചുള്ള രണ്ട് വ്യത്യസ്ത കേസുകളില്‍ എഴുത്തുകാരി ഇ. ജീന്‍ കരോളിനെ അപകീര്‍ത്തിപ്പെടുത്തുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തതിന് ട്രംപ് ഉത്തരവാദിയാണെന്ന് കണ്ടെത്തി. കരോളിന് മൊത്തം 88 മില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരം നല്‍കാന്‍ ട്രംപിനോട് ജൂറി ഉത്തരവിട്ടു. എന്നാല്‍ താന്‍ കരോളിനെ ആക്രമിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ട്രംപ് നിഷേധിക്കുകയും അപ്പീല്‍ നല്‍കുകയും ചെയ്തു.

Share Email
Top