ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമീപഭാവിയില്‍ ഷിയുമായി ഒരു ഉച്ചകോടിക്ക് തയ്യാറെടുക്കാന്‍ സന്നദ്ധനാണെന്നാണ് അദ്ദേഹത്തിന്റെ ചില വാക്കുകളില്‍ നിന്ന് മനസിലാക്കാനായതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ഇരു നേതാക്കളും തമ്മിലുള്ള ഭാവി കൂടിക്കാഴ്ചയെക്കുറിച്ച് ചൈന പരസ്യമായി സംസാരിച്ചിട്ടില്ലെങ്കിലും, ട്രംപിന്റെ പ്രതികാര തീരുവകള്‍ ചൈനയെയും ബാധിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് രണ്ട് നേതാക്കളും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത നടക്കാന്‍ സാധ്യതയുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വൈറ്റ് ഹൗസില്‍ തിരിച്ചെത്തി വെറും രണ്ട് മാസത്തിനുള്ളില്‍, പ്രസിഡന്റ് ട്രംപ് ചൈന, കാനഡ, മെക്‌സിക്കോ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായി വ്യാപാര സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടു. ഫെബ്രുവരിയിലും മാര്‍ച്ചിലും ട്രംപ് താരിഫുകള്‍ രണ്ട് റൗണ്ട് പ്രാബല്യത്തില്‍ വന്നപ്പോള്‍ ചൈന വേഗത്തില്‍ തന്നെ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. ഏപ്രിലിലെ താരിഫുകള്‍ നടപ്പിലായാല്‍ ചൈന വേഗത്തില്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Also Read: ഇസ്രയേല്‍ ആക്രമണങ്ങളുടെ ബാക്കിപത്രം: ഗാസയിലെ കുട്ടികളുടെ തലയില്‍ മുടിയില്ല, മുഴുവനും കഷണ്ടി
അതേസമയം, ട്രംപ് ഭരണകൂടവുമായി ‘അനൗദ്യോഗിക’ നയതന്ത്ര ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ മാസം ചൈന അമേരിക്കയിലേക്ക് വിദേശവക്താക്കളെ അയച്ച് പ്രസിഡന്റ് യഥാര്‍ത്ഥത്തില്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും അതിന് ഫലം കണ്ടില്ല. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെയും ദേശീയ സുരക്ഷാ കൗണ്‍സിലിലെയും ആളുകളുമായി ബന്ധപ്പെട്ടിരുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ സന്ദേശം ട്രംപിന് കൈമാറാത്തതില്‍ ജിന്‍പിങ്ങ് ആശങ്കാകുലനാണെന്ന് ചൈനീസ് വിദേശവക്താക്കള്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
ഒരു വ്യാപാര കരാറില്‍ ട്രംപ് ചൈനയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും ചൈനയുടെ ആവശ്യങ്ങള്‍ക്ക് ട്രംപ് എങ്ങനെ പ്രതികരിക്കുമെന്നും ഇപ്പോഴും അവ്യക്തമാണ്. താരിഫ് നീക്കം ചെയ്യാനും, അമേരിക്കന്‍ സാങ്കേതിക കയറ്റുമതിക്കും, അമേരിക്കയിലെ ചൈനീസ് നിക്ഷേപങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും, സ്വയംഭരണ ദ്വീപായ തായ്‌വാനെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കാനും ചൈന അദ്ദേഹത്തോട് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.

Also Read: ഹൂതികളെ സംരക്ഷിക്കുന്ന ഇറാനെ അമേരിക്കയ്ക്ക് ഭയം: അവര്‍ക്ക് ഇനി സഹായം നല്‍കരുതെന്ന് ട്രംപ്
ട്രംപിന്റെ താരിഫുകള്‍ക്ക് മറുപടിയായി, ചൈന അമേരിക്കന്‍ കാര്‍ഷിക, ഭക്ഷ്യ കയറ്റുമതികളില്‍ പ്രതികാര നികുതികള്‍ ഏര്‍പ്പെടുത്തിയിരുന്നു. 25 അമേരിക്കന്‍ സ്ഥാപനങ്ങളുടെ കയറ്റുമതിയും, മൂന്ന് അമേരിക്കന്‍ സ്ഥാപനങ്ങളുടെ സോയാബീന്‍ ഇറക്കുമതി ലൈസന്‍സുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചും ചൈന അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു.