ഉത്തര കൊറിയന്‍ ഭരണാധികാരി കിംജോങ് ഉന്നുമായി വീണ്ടും കൂടിക്കാഴ്ച്ച നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് ട്രംപ്. വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ഫോക്‌സ് ന്യൂസിലെ ഒരു അഭിമുഖത്തിലാണ് കിമ്മിനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. മുമ്പ് മൂന്ന് തവണ കണ്ടുമുട്ടിയ ഉത്തരകൊറിയന്‍ നേതാവിനെ ‘സ്മാര്‍ട്ട് പൈ’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. 2017 മുതല്‍ 2021 വരെയുള്ള തന്റെ മുന്‍ ഭരണകാലത്ത് അപൂര്‍വ നയതന്ത്രബന്ധം പുലര്‍ത്തിയിരുന്നു, അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുക മാത്രമല്ല, ഇരുവരും ആത്മാര്‍ത്ഥ പ്രണത്തിലായെന്നാണ് അന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഉത്തര കൊറിയയുടെ ആണവ പദ്ധതി അവസാനിപ്പിക്കാനുള്ള ശാശ്വതമായ ഒരു കരാറും ഈ കൂടിക്കാഴ്ചയില്‍ ഉണ്ടായില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സ്ഥിരീകരിച്ചു.
കിമ്മിന്റെ ഭരണത്തില്‍ അതിശക്തമായ ഉത്തരകൊറിയ ഒന്നിലധികം ആണവ പരീക്ഷണങ്ങള്‍ നടത്തുകയും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കുകയും ചെയ്യുന്നു. ഇതിനെതിരെ, അമേരിക്ക പല തവണ രംഗത്തു വന്നെങ്കിലും ഉത്തര കൊറിയ ഇതിനെ പുച്ഛിച്ച് തള്ളുകയായിരുന്നു. യുഎന്‍ ഉത്തര കൊറിയയുടെ ശ്രമങ്ങളെ നിരോധിക്കുന്ന ഒന്നിലധികം പ്രമേയങ്ങള്‍ പാസാക്കി. ഈ മാസമാദ്യം സെനറ്റ് സ്ഥിരീകരണ ഹിയറിംഗില്‍ റൂബിയോ കിമ്മിനെ ‘സ്വേച്ഛാധിപതി’ എന്ന് മുദ്രകുത്തുകയും ചെയ്തു.

Also Read: യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കം നടത്തി ട്രംപ്
ദക്ഷിണ കൊറിയയുമായും ജപ്പാനുമായും ഉത്തര കൊറിയ നടത്തുന്ന യുദ്ധം തടയാനുള്ള ശ്രമങ്ങള്‍ക്കായി റൂബിയോ ആഹ്വാനം ചെയ്തു.അതേസമയം, ഫോക്സ് അഭിമുഖത്തിനിടെ, തന്റെ ആദ്യ ടേമിന്റെ അവസാനത്തില്‍ ഉത്തര കൊറിയയുടെ സഖ്യകക്ഷികളായ റഷ്യയുമായും ചൈനയുമായും ആയുധ കരാറിലെത്താനുള്ള തന്റെ ശ്രമം ട്രംപ് അനുസ്മരിച്ചു.
2019-ലെ ശ്രമം അനിയന്ത്രിതമായ റഷ്യന്‍ ആണവായുധങ്ങള്‍ക്ക് പുതിയ പരിധി നിശ്ചയിക്കുകയും ആയുധ നിയന്ത്രണ കരാറില്‍ ചേരാന്‍ ചൈനയെ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് അക്കാലത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ജനുവരി 20 ന് ട്രംപിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പ്യോങ്യാങ് നിരവധി ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടുവെന്നാണ് റിപ്പോര്‍ട്ട്.