അമേരിക്കൻ പ്രതിരോധ ബജറ്റിൽ വൻ വർദ്ധന ലക്ഷ്യമിട്ട് ട്രംപ്! 1.5 ലക്ഷം കോടി ഡോളർ ആവശ്യപ്പെട്ടു

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ചെലവ് വർദ്ധനവാണിത്

അമേരിക്കൻ പ്രതിരോധ ബജറ്റിൽ വൻ വർദ്ധന ലക്ഷ്യമിട്ട് ട്രംപ്! 1.5 ലക്ഷം കോടി ഡോളർ ആവശ്യപ്പെട്ടു
അമേരിക്കൻ പ്രതിരോധ ബജറ്റിൽ വൻ വർദ്ധന ലക്ഷ്യമിട്ട് ട്രംപ്! 1.5 ലക്ഷം കോടി ഡോളർ ആവശ്യപ്പെട്ടു

റാനുമായുള്ള യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് അമേരിക്കൻ പ്രതിരോധ ബജറ്റ് 1.5 ലക്ഷം കോടി ഡോളറായി ഉയർത്താൻ ഡോണൾഡ് ട്രംപ് അമേരിക്കൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ചെലവ് വർദ്ധനവാണിത്. ട്രംപ് ഭരണകൂടത്തിന്റെ സ്വപ്നപദ്ധതിയായ ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനത്തിനും, കപ്പൽ നിർമ്മാണ മേഖലയിൽ ചൈനയെ മറികടക്കാനായി ‘ട്രംപ്-ക്ലാസ്’ യുദ്ധക്കപ്പലുകൾ ഉൾപ്പെടുന്ന ‘ഗോൾഡൻ ഫ്ലീറ്റ്’ പദ്ധതിക്കുമായി വലിയൊരു തുക ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സൈനികരുടെ ശമ്പള വർദ്ധനവും ആഭ്യന്തര കപ്പൽ ഉത്പാദനവും ഇതിന്റെ ഭാഗമാണ്.

സൈനിക സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായി ഭവനം, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ ആഭ്യന്തര മേഖലകളിലെ ബജറ്റിൽ ട്രംപ് വൻ വെട്ടിക്കുറയ്ക്കലുകൾ നിർദ്ദേശിച്ചു. പ്രതിരോധ ഇതര മേഖലകളിൽ ഏകദേശം 73 ബില്യൺ ഡോളറിന്റെ കുറവ് വരുത്താനാണ് തീരുമാനം. ആരോഗ്യ സംരക്ഷണം, ശിശു സംരക്ഷണം തുടങ്ങിയ പ്രാദേശിക ഉത്തരവാദിത്തങ്ങൾ അതത് സ്റ്റേറ്റ് ഗവൺമെന്റുകൾ ഏറ്റെടുക്കട്ടെ എന്നതാണ് ട്രംപിന്റെ നയം. രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് അദ്ദേഹം ഈ തീരുമാനത്തെ ന്യായീകരിച്ചു.

Also Read: കേരളത്തിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു!

കപ്പൽ നിർമ്മാണത്തിൽ അമേരിക്ക നേരിടുന്ന പിന്നോക്കാവസ്ഥയും ബഹിരാകാശ അധിഷ്ഠിത പ്രതിരോധ സംവിധാനങ്ങളുടെ ആവശ്യകതയുമാണ് ഇത്രയും വലിയ തുക ആവശ്യപ്പെടാൻ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. നേരത്തെ ഇറാൻ യുദ്ധത്തിനായി ആവശ്യപ്പെട്ട 200 ബില്യൺ ഡോളറിന് പുറമെയാണ് പുതിയ നിർദ്ദേശം. ‘ഗോൾഡൻ ഡോം’ പോലുള്ള പദ്ധതികൾക്ക് വരും വർഷങ്ങളിൽ ശതകോടിക്കണക്കിന് ഡോളർ ആവശ്യമായി വരുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ട്രംപിന്റെ ഈ ബജറ്റ് നിർദ്ദേശം നടപ്പിലാകണമെങ്കിൽ ഇനി അമേരിക്കൻ കോൺഗ്രസിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

Share Email
Top