ലോഞ്ചിന് പിന്നാലെ രണ്ടാമത്തെ വില വർദ്ധനവുമായി ട്രയംഫ്; സ്പീഡ് T4 അടക്കമുള്ള 350 സിസി ബൈക്കുകൾക്ക് വില കൂടി!

ട്രയംഫ് നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായ സ്പീഡ് T4-നാണ് ഇത്തവണ ഏറ്റവും വലിയ വില വർദ്ധനവ് ഉണ്ടായിരിക്കുന്നത്

ലോഞ്ചിന് പിന്നാലെ രണ്ടാമത്തെ വില വർദ്ധനവുമായി ട്രയംഫ്; സ്പീഡ് T4 അടക്കമുള്ള 350 സിസി ബൈക്കുകൾക്ക് വില കൂടി!
ലോഞ്ചിന് പിന്നാലെ രണ്ടാമത്തെ വില വർദ്ധനവുമായി ട്രയംഫ്; സ്പീഡ് T4 അടക്കമുള്ള 350 സിസി ബൈക്കുകൾക്ക് വില കൂടി!

പ്രീമിയം മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ട്രയംഫ് തങ്ങളുടെ 350 സിസി ബൈക്ക് ലൈനപ്പിന്റെ വില വീണ്ടും വർദ്ധിപ്പിച്ചു. കഴിഞ്ഞ ഏപ്രിലിൽ വിപണിയിലെത്തിയ ഈ പുത്തൻ ബൈക്ക് നിരയ്ക്ക് കുറഞ്ഞ കാലയളവിനുള്ളിൽ ലഭിക്കുന്ന രണ്ടാമത്തെ വില വർദ്ധനവാണിത്. കഴിഞ്ഞ ജൂണിലാണ് കമ്പനി ആദ്യമായി വില പുതുക്കിയത്. തൊട്ടുപിന്നാലെയാണ് ഇപ്പോൾ 1.22 ശതമാനം മുതൽ 5.03 ശതമാനം വരെ വില വീണ്ടും കൂട്ടിയിരിക്കുന്നത്.

കുറഞ്ഞ ജിഎസ്ടി (18%) ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രയംഫ് തങ്ങളുടെ ജനപ്രിയ 400 സിസി ബൈക്കുകളുടെ എഞ്ചിൻ ശേഷി കുറച്ച് 350 സിസി പതിപ്പുകളായി ഏപ്രിലിൽ അവതരിപ്പിച്ചത്. എന്നാൽ തുടർച്ചയായ വില വർദ്ധനവ് ബൈക്കുകളുടെ മൂല്യത്തെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ട്രയംഫ് നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായ സ്പീഡ് T4-നാണ് ഇത്തവണ ഏറ്റവും വലിയ വില വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ട്രയംഫ് സ്പീഡ് T4ന്റെ വിലയിൽ ഒറ്റയടിക്ക് 10,000 രൂപയുടെ വർദ്ധനവാണ് വരുത്തിയത്. ഇതോടെ 1.99 ലക്ഷം രൂപയായിരുന്ന ബൈക്കിന്റെ വില 2.09 ലക്ഷം രൂപയായി ഉയർന്നു. ലോഞ്ച് സമയത്തെ അപേക്ഷിച്ച് ഇപ്പോൾ 14,000 രൂപയോളം അധികം നൽകണം.

Also Read: പഴയ കാറുകൾക്കും ബൈക്കുകൾക്കും പണിയാകുമോ ഇ20 പെട്രോൾ? റബ്ബർ ഭാഗങ്ങൾ ഉരുകാൻ സാധ്യതയെന്ന് എആർഎഐ പഠനം

ട്രയംഫ് സ്പീഡ് 400 മോഡലിന് 6,000 രൂപ വർദ്ധിച്ച് പഴയ വിലയായ 2.34 ലക്ഷത്തിൽ നിന്നും 2.40 ലക്ഷം രൂപയായി. ട്രയംഫ് ട്രാക്കർ 400 ഈ നിരയിലെ ഏറ്റവും പുതിയ മോഡലായ ട്രാക്കറിന് 3,000 രൂപ മാത്രമാണ് കൂടിയത്. പുതിയ വില 2.49 ലക്ഷം രൂപ. ട്രയംഫ് സ്‌ക്രാംബ്ലർ 400 എക്‌സ് 6,000 രൂപയുടെ വർദ്ധനവോടെ പുതിയ വില 2.65 ലക്ഷം രൂപയായി ഉയർന്നു. ട്രയംഫ് ത്രക്സ്റ്റൺ 400 കഫേ റേസർ സ്റ്റൈലിലുള്ള ഈ മോഡലിന് 5,000 രൂപ വർദ്ധിച്ച് വില 2.75 ലക്ഷം രൂപയായി. ട്രയംഫ് സ്‌ക്രാംബ്ലർ 400 എക്‌സ്‌സി ഇതിനും 5,000 രൂപ വർദ്ധിച്ച് പുതിയ വില 2.99 ലക്ഷം രൂപയിലെത്തി. എഞ്ചിനിലും ഡിസൈനിലും മറ്റ് മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് കമ്പനിയുടെ ഈ വില വർദ്ധനവ്. വില കൂടിയെങ്കിലും തങ്ങളുടെ പ്രീമിയം ഫിറ്റ് ആൻഡ് ഫിനിഷും മികച്ച പെർഫോമൻസും ബൈക്കുകളുടെ ആകർഷണീയത നിലനിർത്തുമെന്നാണ് ട്രയംഫിന്റെ പ്രതീക്ഷ.

Share Email
Top