ഷാർജ-ദുബായ് യാത്ര ഇനി മിന്നൽ വേഗത്തിൽ; ഗതാഗതക്കുരുക്കിന് വിരാമമിട്ട് പുതിയ മേൽപ്പാലങ്ങളും റോഡ് ശൃംഖലകളും തുറന്നു!

മേഖലയിലെ കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും എക്സ്പോ സെന്ററിലേക്കുള്ള യാത്രാ സമയം കുറയ്ക്കുന്നതിനുമാണ് ഈ സമഗ്ര അടിസ്ഥാനസൗകര്യ വികസന പദ്ധതി നടപ്പാക്കിയിരിക്കുന്നത്

ഷാർജ-ദുബായ് യാത്ര ഇനി മിന്നൽ വേഗത്തിൽ; ഗതാഗതക്കുരുക്കിന് വിരാമമിട്ട് പുതിയ മേൽപ്പാലങ്ങളും റോഡ് ശൃംഖലകളും തുറന്നു!
ഷാർജ-ദുബായ് യാത്ര ഇനി മിന്നൽ വേഗത്തിൽ; ഗതാഗതക്കുരുക്കിന് വിരാമമിട്ട് പുതിയ മേൽപ്പാലങ്ങളും റോഡ് ശൃംഖലകളും തുറന്നു!

ഷാർജക്കും ദുബായിക്കുമിടയിലുള്ള യാത്ര കൂടുതൽ സുഗമവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച പുതിയ മേൽപ്പാലങ്ങളും റോഡ് ശൃംഖലകളും ഗതാഗതത്തിനായി തുറന്നുകൊടുത്തു. മേഖലയിലെ കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും എക്സ്പോ സെന്ററിലേക്കുള്ള യാത്രാ സമയം കുറയ്ക്കുന്നതിനുമാണ് ഈ സമഗ്ര അടിസ്ഥാനസൗകര്യ വികസന പദ്ധതി നടപ്പാക്കിയിരിക്കുന്നത്. 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയുടെ പശ്ചാത്തലത്തിൽ പദ്ധതിയുടെ ഒന്നാം ഘട്ടം ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

ആൽ താവുൻ ഇന്റർചേഞ്ചിന്റെ ഭാഗികമായ തുറന്നുകൊടുക്കലും നവീകരിച്ച പുതിയ പാലങ്ങളുടെയും കവലകളുടെയും പ്രവർത്തനവുമാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ക്രമീകരണങ്ങൾ നിലവിൽ വന്നതോടെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും എക്സ്പോ സെന്ററിലേക്ക് വാഹനങ്ങൾക്ക് തടസ്സമില്ലാതെ ഏകദിശയിൽ സഞ്ചരിക്കാം. 12 ദിവസം നീണ്ടുനിൽക്കുന്ന പുസ്തകമേളയിലേക്ക് എത്തുന്ന ലക്ഷക്കണക്കിന് സന്ദർശകർക്ക് ഈ മാറ്റം വലിയ ആശ്വാസമാകും.

Also Read: മരുഭൂമിയെ പച്ചപ്പണിയിക്കാൻ സൗദിയുടെ വൻ നീക്കം! ജിസാനിൽ 46.7 ദശലക്ഷം റിയാൽ ചെലവിൽ ഫോറസ്റ്റ് റിസർച്ച് ആസ്ഥാനം

ഷാർജ-ദുബായ് പ്രധാന പാതകൾ നവീകരിക്കുന്നതിനായി പ്രഖ്യാപിച്ച 75 കോടി ദിർഹത്തിന്റെ വൻ പദ്ധതിയുടെ ഭാഗമായാണ് ഈ നിർമ്മാണം പുരോഗമിക്കുന്നത്. പദ്ധതി പൂർണ്ണമായി പൂർത്തിയാകുന്നതോടെ ഇരു ദിശകളിലേക്കുമായി മൂന്ന് വരികൾ വീതമുള്ള അൽതാവുൻ തുരങ്കപ്പാതയും സജ്ജമാകും. 2027 ഫെബ്രുവരിയോടെ നിർമ്മാണം പൂർത്തിയാകുമ്പോൾ വാഹനങ്ങളുടെ കാത്തിരിപ്പ് സമയത്തിൽ 85 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top