വനിതാ കായിക ഇനങ്ങളിൽ നിന്ന് ട്രാൻസ്‌ജെൻഡറുകൾക്ക് വിലക്ക്; ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

വനിതാ അത്ലറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങള്‍ സംരക്ഷിക്കും

വനിതാ കായിക ഇനങ്ങളിൽ നിന്ന് ട്രാൻസ്‌ജെൻഡറുകൾക്ക് വിലക്ക്; ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്
വനിതാ കായിക ഇനങ്ങളിൽ നിന്ന് ട്രാൻസ്‌ജെൻഡറുകൾക്ക് വിലക്ക്; ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

വാഷിങ്ടണ്‍: വനിതാ കായിക ഇനങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകള്‍ പങ്കെടുക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു. 2028ല്‍ ലൊസാഞ്ചലസില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകളുടെ നിയമങ്ങള്‍ മാറ്റാന്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയെ പ്രേരിപ്പിക്കുമെന്നും, ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകള്‍ക്ക് വനിതാ ടീമുകളില്‍ മത്സരിക്കാന്‍ അനുവദിക്കുന്ന സ്‌കൂളുകള്‍ക്ക് ഫെഡറല്‍ ഫണ്ട് നിഷേധിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അധികാരമുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ട്രംപ് പറഞ്ഞു.

Share Email
Top