ഇന്റർനെറ്റിന്റെ കണക്കുകള്‍ നിരത്തി ട്രായ്: ഡൗണ്‍ലോഡ് വേഗത്തില്‍ മുന്നില്‍ ജിയോ

പ്രീമിയം 700 MHz ബാന്‍ഡിന്‍റെ ആക്സസ് ഉള്ള ഏക ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാരാണ് റിലയന്‍സ് ജിയോ

ഇന്റർനെറ്റിന്റെ കണക്കുകള്‍ നിരത്തി ട്രായ്: ഡൗണ്‍ലോഡ് വേഗത്തില്‍ മുന്നില്‍ ജിയോ
ഇന്റർനെറ്റിന്റെ കണക്കുകള്‍ നിരത്തി ട്രായ്: ഡൗണ്‍ലോഡ് വേഗത്തില്‍ മുന്നില്‍ ജിയോ

രാജ്യത്തെ മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗത്തിന്റെ കണക്കുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഡൗണ്‍ലോഡിംഗ് വേഗത്തില്‍ റിലയന്‍സ് ജിയോയും അപ്‌ലോഡിംഗ് വേഗതയില്‍ ഭാരതി എയര്‍ടെല്ലുമാണ് മുന്നിൽ നിൽക്കുന്നത്. മൈസൂരു, ധരംശാല, ചെന്നൈ, കൊല്‍ക്കത്ത, ചണ്ഡീഗഡ് എന്നീ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ശരാശരി ഇന്‍റര്‍നെറ്റ് വേഗത്തിന്‍റെ വിവരങ്ങള്‍ ശേഖരിച്ചാണ് ട്രായ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഡൗണ്‍ലോഡിംഗ് വേഗത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ 5ജി നെറ്റ്‌വര്‍ക്കായ ജിയോയാണ്. പ്രീമിയം 700 MHz ബാന്‍ഡിന്‍റെ ആക്സസ് ഉള്ള ഏക ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാരാണ് റിലയന്‍സ് ജിയോ. മൈസൂരുവില്‍ ജിയോയ്ക്ക് ശരാശരി 243.10 എംബിപിഎസ് ഡൗണ്‍ലോഡിംഗ് വേഗമുണ്ട്.

Also Read: ഇന്ത്യൻ വിപണിയിലെത്തി വിവോ വി50

164.44 എംബിപിഎസുമായി ഭാരതി എയര്‍ടെല്‍ രണ്ടാമത് നില്‍ക്കുന്നു. അതേസമയം അപ്‌ലോഡിംഗ് വേഗത്തില്‍ എയര്‍ടെല്ലിനാണ് മേധാവിത്വം. എയര്‍ടെല്ലിന്‍റെ അപ്‌ലോഡിംഗ് വേഗത 37.76 എംബിപിഎസ് ആണെങ്കില്‍ രണ്ടാമതുള്ള ജിയോയുടേത് 25.14 എംബിപിഎസാണ്. പഠന വിധേയമായ നഗരങ്ങളിലെല്ലാം ഇതേ ട്രെന്‍ഡാണ് നിലനില്‍ക്കുന്നത്. ജിയോ 5ജി എസ്എ (standalone), നെറ്റ്‌വര്‍ക്കിലും എയര്‍ടെല്‍ 5ജി എന്‍എസ്എ (non-standalone) നെറ്റ്‌വര്‍ക്കിലുമാണ് പ്രവര്‍ത്തിക്കുന്നത്.

Share Email
Top