ഹൈദരാബാദ്: ഹൈദരാബാദിൽ രഥ ഘോഷയാത്രയ്ക്കിടെ ദുരന്തം. രാമന്തപൂരിലെ ഗോകുല നഗറിൽ ഷോക്കേറ്റ് അഞ്ചുപേർക്ക് ദാരുണാന്ത്യം. കൃഷ്ണ യാദവ് (21), സുരേഷ് യാദവ് (34), ശ്രീകാന്ത് റെഡി (35), രുദ്ര വികാസ് (39), എന്നിവരാണ് മരിച്ചത്. പുലർച്ചെ 12 മണിയോടെയാണ് അപകടം. രഥം കെട്ടി വലിക്കുന്നതിനിടെ ഇലക്ട്രിക്ക് ലൈനിൽ തട്ടുകയും ഷോക്കേൽക്കുകയുമായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്.
അതിദാരുണം: ഹൈദരാബാദിൽ ഷോക്കേറ്റ് അഞ്ചുപേർക്ക് ദാരുണാന്ത്യം
രഥം കെട്ടി വലിക്കുന്നതിനിടെ ഇലക്ട്രിക്ക് ലൈനിൽ തട്ടുകയും ഷോക്കേൽക്കുകയുമായിരുന്നു






