കാസർഗോഡ് മയക്കുമരുന്ന് വേട്ടയ്ക്കിടെ ദാരുണാന്ത്യം: പൊലീസ് ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ചു

സംഭവസമയത്ത് സജീഷിനൊപ്പം ഉണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ സുഭാഷിന് ഗുരുതരമായി പരിക്കേറ്റു

കാസർഗോഡ് മയക്കുമരുന്ന് വേട്ടയ്ക്കിടെ ദാരുണാന്ത്യം: പൊലീസ് ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ചു
കാസർഗോഡ് മയക്കുമരുന്ന് വേട്ടയ്ക്കിടെ ദാരുണാന്ത്യം: പൊലീസ് ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ചു

കാസർഗോഡ്: കാസർഗോഡ് ചെങ്കള നാലാംമൈലിൽ ടിപ്പർ ലോറിയിടിച്ച് ബേക്കൽ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ. സജീഷ് (41) മരിച്ചു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് പുലർച്ചെ 2.45-ഓടെ അപകടമുണ്ടായത്. സംഭവസമയത്ത് സജീഷിനൊപ്പം ഉണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ സുഭാഷിന് ഗുരുതരമായി പരിക്കേറ്റു. ഇരുവരും സഞ്ചരിച്ച കാറിലേക്ക് ടിപ്പർ ലോറി ഇടിച്ചുകയറുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സജീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. സമൂഹത്തെ കാർന്നുതിന്നുന്ന മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ സജീഷിന് കണ്ണീരോടെ വിട നൽകുകയാണ് നാട്.

Share Email
Top