സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾ പിടിയിൽ. മാന്നാർ-കുരട്ടിശ്ശേരി കുറ്റിയിൽ ജങ്ഷൻ മിൽമറോഡിന് സമീപത്ത് വെച്ചായിരുന്നു യുവാക്കൾ പിടിയിലായത്. മാന്നാർ കുരട്ടിക്കാട് തുണ്ടിയിൽ വീട്ടിൽ ജയകുമാർ(38),തിരുവല്ല കടപ്ര കല്ലൂരേത്ത് വീട്ടിൽ അരുൺ മോൻ(28)എന്നിവരാണ് പിടിയിലയത്. 2.394 കിലോഗ്രാം കഞ്ചാവാണ് ഇവരുടെ കൈയിൽ നിന്ന് പിടികൂടിയത്.
പ്രതികളെ ചെങ്ങന്നൂർ എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. അരുൺമോന്റെ പേരിൽ ആന്ധ്രാപ്രദേശിലും, ജയകുമാറിന്‍റെ പേരിൽ മാന്നാർ പൊലീസിലും കഞ്ചാവ് കേസുണ്ടായിരുന്നു. ശിവരാത്രി ഉത്സവങ്ങളുടെ ഭാഗമായി ശക്തമായ പരിശോധനകൾ നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.