മിനി ഫോർച്യൂണർ വികസിപ്പിക്കനൊരുങ്ങി ടൊയോട്ട !

പുതിയ മിനി ഫോർച്യൂണറിന് ഡീസൽ എഞ്ചിൻ നൽകാനുള്ള സാധ്യതയില്ല എന്നാണ് റിപ്പോർട്ട്

മിനി ഫോർച്യൂണർ വികസിപ്പിക്കനൊരുങ്ങി ടൊയോട്ട !
മിനി ഫോർച്യൂണർ വികസിപ്പിക്കനൊരുങ്ങി ടൊയോട്ട !

പുതിയ എസ്‌യുവി വികസിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ടൊയോട്ട. നിലവിലുള്ള ടിഎൻജിഎ-സി പ്ലാറ്റ്‌ഫോമിൻ്റെ വില കുറഞ്ഞ പതിപ്പിലായിരിക്കും പുതിയ എസ്‌യുവി വികസിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ.

പുതിയ മിനി ഫോർച്യൂണറിന് ഡീസൽ എഞ്ചിൻ നൽകാനുള്ള സാധ്യതയില്ല എന്നാണ് റിപ്പോർട്ട്. ഇന്നോവ ഹൈക്രോസിൽ നിലവിൽ ലഭ്യമായ ഇന്ധനക്ഷമതയുള്ള ഹൈബ്രിഡ് പവർട്രെയിൻ വാഗ്ദാനം ചെയ്യുന്നതിലാണ് ടൊയോട്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, എസ്‌യുവിക്ക് പെട്രോൾ എഞ്ചിനും ലഭിക്കും. പെട്രോൾ മാത്രമുള്ള മോഡലിന് 173 ബിഎച്ച്പിയും 209 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0 എൽ പെട്രോൾ എഞ്ചിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Also Read: മൂന്നുലക്ഷം രൂപ വിലക്കുറവിൽ ജനപ്രിയ ഇലക്ട്രിക്ക് വാഹനങ്ങൾ

വാഹനം ലോഞ്ച് ചെയ്‍ത് പിന്നീടുള്ള ഘട്ടത്തിൽ കമ്പനി ഒരു ഇലക്ട്രിക് പതിപ്പും അവതരിപ്പിക്കാം. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, പരുക്കൻ ബോഡി പാനലുകൾ, 4×4 ഡ്രൈവ്‌ട്രെയിൻ എന്നിവയുള്ള പുതിയ എസ്‌യുവിക്ക് ഫോർച്യൂണറിന് സമാനമായ രൂപമാണ് ടൊയോട്ട നൽകുന്നത്. ടൊയോട്ടയുടെ മഹാരാഷ്ട്രയിലെ പുതിയ ഛത്രപതി സംഭാജി നഗർ പ്ലാൻ്റിൽ പുതിയ ടൊയോട്ട മിനി ഫോർച്യൂണർ നിർമ്മിക്കാൻ സാധ്യതയുണ്ട്. എസ്‌യുവിയുടെ ഉത്പാദനം 2027ൽ ആരംഭിക്കാനാണ് സാധ്യത.

Share Email
Top