കടലിലേക്ക് മറഞ്ഞ ‘ടോങ്ക ഹുങ്കാ ഹാപായ്’! കപ്പലിനെ വിഴുങ്ങുന്ന തെമ്മാടി തിരകളും, മരുഭൂമിയായ കടലും…

ആഴത്തിലുള്ള സമുദ്ര രഹസ്യങ്ങൾ എന്നും മനുഷ്യനെ ഭീതിയിലാക്കിയിട്ടുണ്ട്. അത്തരത്തിൽ ശാസ്ത്ര ലോകത്തിന് പോലും കാരണം പറയാനാകാത്ത ഒരു പ്രതിഭാസം, ഇത് നടക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലോ ഇരുപതാം നൂറ്റാണ്ടിലോ അല്ല…!

കടലിലേക്ക് മറഞ്ഞ ‘ടോങ്ക ഹുങ്കാ ഹാപായ്’! കപ്പലിനെ വിഴുങ്ങുന്ന തെമ്മാടി തിരകളും, മരുഭൂമിയായ കടലും…
കടലിലേക്ക് മറഞ്ഞ ‘ടോങ്ക ഹുങ്കാ ഹാപായ്’! കപ്പലിനെ വിഴുങ്ങുന്ന തെമ്മാടി തിരകളും, മരുഭൂമിയായ കടലും…

ഒരിക്കൽ കണ്ണെത്താ ദൂരത്തോളം വിശാലമായി വ്യാപിച്ചുകിടന്ന ഒരു മനോഹര സമുദ്രം, മധ്യേഷ്യയുടെ ഹൃദയഭാഗത്തുകൂടി ഒഴുകിയിരുന്ന ‘ആരൽ’ എന്ന കടൽ. 68,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ നാലാമത്തെ വലിയ ശുദ്ധജല തടാകമായിരുന്ന ആരൽ കടൽ പക്ഷെ ഇന്നൊരു മരുഭൂമിയാണ്. ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ആരൽ എന്ന കടലിന് വെറുമൊരു മണൽപ്പരപ്പായി മാറാൻ വെറും 50 വർഷം മാത്രമെ എടുത്തുള്ളു. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നുമെങ്കിലും കെട്ടുകഥകളെ വെല്ലുന്ന യാഥാർത്ഥ്യമാണിത്. മധ്യേഷ്യയിലെ കസാഖിസ്ഥാനിലും ഉസ്ബക്കിസ്ഥാനിലും ആയി വ്യാപിച്ചു കിടന്നിരുന്ന ആരൽ കടലിന്റെ ഉപഗ്രഹ ചിത്രങ്ങൾ വീക്ഷിച്ചാൽ അവിടെ ഇന്ന് വെറും 1 ശതമാനം ജലത്തിന്റെ സാന്നിധ്യമുള്ളതായി മാത്രമെ കാണാൻ സാധിക്കുകയുള്ളു. സുപീരിയർ, വിക്ടോറിയ, കാസ്പിയർ തടാകങ്ങൾ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായിരുന്ന ആരൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയായിരുന്നു. ഒരു ദിവസം നാനൂറു കിലോഗ്രാം വരെ മീൻ ഇവിടെ നിന്നും പിടിക്കാറുണ്ടായിരുന്നത്രെ. രണ്ട് തടാകങ്ങളിൽ നിന്നായിരുന്നു ആരലിലേക്കുള്ള വെള്ളം എത്തിയിരുന്നത്. അമു ദാര്യയും, സിർ ദാര്യയും. എന്നാൽ 960 കളിൽ സോവിയറ്റ് സർക്കാർ ഈ നദികളെ കസാക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ എന്നിവിടങ്ങളിലെ പരുത്തി, ധാന്യ മേഖലകളിലേക്ക് തിരിച്ചു വിടാൻ തുടങ്ങി.

ARAL SEA

ക്രമേണ ഇവിടങ്ങളിൽ നിന്നുള്ള വെള്ളമെടുക്കുന്നത് പതിന്മടങ്ങായി വർധിച്ചു. അതോടെ ആരൽ തടാകത്തിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ഗണ്യമായി കുറഞ്ഞു. തടാകം തന്നെ രണ്ടായി മാറി. വടക്കു ഭാഗം കസാക്കിസ്ഥാനിലും തെക്കു ഭാഗം ഉസ്ബക്കിസ്ഥാനിലുമായി. ബാക്കി വന്ന ജലാംശത്തിലാണെങ്കിൽ ഉപ്പിന്റെ അളവ് കൂടിവന്നു. അത് മത്സ്യങ്ങളുടെയും മറ്റു ജലജീവികളുടെയും നിലനിൽപ് തന്നെ ഇല്ലാതാക്കി. പതിയെ പതിയെ അന്തരീക്ഷത്തിൽ നിന്നും അങ്ങനെയാരു തടാകത്തിന്റെ ജീവൻ തന്നെ ഇല്ലാതെയായി. പിന്നീട് ആ പ്രദേശം മഴയില്ലാതെ, പുല്ലുപോലും മുളക്കാതെ ക്രമേണയൊരു മരുഭൂമിയായി മാറുകായിയിരുന്നു.

Also Read : ഇസ്രയേലിന് ഇനി കഷ്ടകാലം, സർവ്വ സന്നാഹവുമായി ഇറാൻ

ലോകത്തിലെ ഏറ്റവും ഭയാനകമായ കടൽ – ഡ്രേക്ക് പാസേജ്

DRAKE PASSAGE

തെക്കേ അമേരിക്കയിലെ കേപ് ഹോണിനും അൻ്റാർട്ടിക്കയ്ക്കും ഇടയിലുള്ള ഡ്രേക്ക് പാസേജ്. പസഫിക് സമുദ്രവും അറ്റ്ലാൻറ്റിക് സമുദ്രവും അന്റാർട്ടിക്കയിലെ തെക്കൻ സമുദ്രവുമായി ഒന്നിക്കുന്ന ഈ പാസേജ് കടന്നുപോകാൻ 2 ദിവസമെടുക്കും. അറ്റ്ലാൻ്റിക്, പസഫിക്, തെക്കൻ സമുദ്രങ്ങളുടെ സംഗമം മൂലം ഉഗ്രമായ കാറ്റ്, കൂറ്റൻ തിരമാലകൾ, പ്രവചിക്കാൻ പോലുമാകാത്തത്ര ശക്തമായ കൊടുംങ്കാറ്റുകൾ എന്നിവയാണിതിനു കാരണം. 20 അടി മുതൽ 40 അടി വരെ ഉയരത്തിലായിരിക്കും ഇവിടെ തിരമാലകളുണ്ടാകുക. എതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും ഭയാനകമായ കടലായാണ് ഡ്രേക്ക് പാസേജ് അറിയപ്പെടുന്നത്.

AI GENERATED SYMBOLIC IMAGE

16-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് പര്യവേക്ഷകനായ സർ ഫ്രാൻസിസ് ഡ്രേക്കിന്റെ പേരിലാണ് ഡ്രേക്ക് പാസേജുള്ളത്. ഡ്രേക്ക് പാസേജ് അൻ്റാർട്ടിക്കയ്ക്ക് ചുറ്റുമുള്ള ഏറ്റവും ഇടുങ്ങിയ പാതയായതിനാൽ അതിൻ്റെ നിലനിൽപ്പും രൂപവും അൻ്റാർട്ടിക്കയ്ക്ക് ചുറ്റുമുള്ള ജലചംക്രമണത്തെയും ആഗോള സമുദ്രചംക്രമണത്തെയും ആഗോള കാലാവസ്ഥയെയും ശക്തമായി സ്വാധീനിക്കുന്ന ഒന്നാണ്. വ്യത്യസ്ത സ്വഭാവമുള്ള സമുദ്രങ്ങളുടെ ഒത്തുചേരലുള്ളത്കൊണ്ട് തന്നെ ഡ്രേക്ക് പാസേജ് സവിശേഷമായൊരു കാലാവസ്ഥാ മേഖലയാണ്. പണ്ടൊക്കെ അന്റാർ്ട്ടിക്കയിലെക്കെത്താനുള്ള തടസ്സങ്ങളിലെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഡ്രേക്ക് പാസേജ്.

Also Read :യുക്രെയ്നെ പറ്റിച്ച് അമേരിക്ക, എല്ലാം വെറും വാ​ഗ്ദാനം

കപ്പലുകളെ വിഴുങ്ങുന്ന തെമ്മാടിതിരകൾ

ROGUE WAVES

ആഴത്തിലുള്ള സമുദ്ര രഹസ്യങ്ങൾ എന്നും മനുഷ്യനെ ഭീതിയിലാക്കിയിട്ടുണ്ട്. അത്തരത്തിൽ ശാസ്ത്ര ലോകത്തിന് പോലും കാരണം പറയാനാകാത്ത ഒരു പ്രതിഭാസം, ഇത് നടക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലോ ഇരുപതാം നൂറ്റാണ്ടിലോ അല്ല…

വർഷം 2024 , അന്റാർട്ടിക്കയിൽ നിന്ന് അർജന്റീന തീരം തേടിയുള്ള യാത്രയിലായിരുന്നു ആ കപ്പൽ. ശാന്തമായി ഒഴുകിയിരുന്ന ആ കപ്പലിനെ അപ്രതീക്ഷിതമായെത്തിയ ഒരു ഭീമൻ തിരമാല വിഴുങ്ങി. ഒരാൾ കൊല്ലപ്പെടുകയും, നാല്പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ അസാധാരണ സംഭവം ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ രംഗമല്ല. കഴിഞ്ഞ നവംബർ 29 ന് നടന്ന യഥാർത്ഥ സംഭവമാണിത്. കടലിലെ ഈ മരണതിരമാലകളെക്കുറിച്ച് ഇന്നും ഗവേഷകർക്ക് ശാസ്ത്രീയമായ വിശദീകരണങ്ങൾ നൽകാൻ കഴിഞ്ഞിട്ടില്ല. ഒരു പക്ഷേ ബർമുഡാ ട്രയാംഗിൾ എന്ന കടൽചുഴി കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കുപ്രസിദ്ധി നേടിയ പ്രതിഭാസമായിരിക്കും ഇത്‌. മാന്യമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിനോടും യാത്രികരോടും ഒരു മര്യാദയും ഇല്ലാതെ ഇത്തരത്തിൽ പാഞ്ഞെത്തുന്ന ഈ തിരമാലകളെ ‘തെമ്മാടിതിരകൾ’ എന്നാണ് വിളിക്കുന്നത്. വൈക്കിങ്‌ പൊളാരിസ് എന്ന ക്രൂയിസ് കപ്പലാണ് കഴിഞ്ഞ നവംബറിൽ അന്റാർട്ടിക്കയുടെ തെക്കൻ കടലിലുള്ള ഡ്രേക്ക്സ് കപ്പൽചാലിലൂടെ അർജന്റീനയിലെ യുഷ്വായ തുറുമുഖത്തിലേക്കുള്ള യാത്രാമധ്യേ അപകടത്തിൽപ്പെട്ടത്. “ഒരു നിമിഷം ഞങ്ങൾ ടൈറ്റാനിക്കിനെ ഓർത്തുപോയി” എന്നാണ് ഈ ദുരന്തത്തെ ഓർത്തെടുക്കുമ്പോൾ ആ കപ്പലിലെ യാത്രികർ പറഞ്ഞത്. തിരമാലയുടെ പ്രഹരശേഷി മൂലം കപ്പലിന്റെ പല മുറികളിലും വെള്ളം ഇരച്ചു കയറി, യാത്രക്കാർ എടുത്തെറിയപ്പെട്ടു. ‘റോഗ് വേവ് അഥവാ തെമ്മാടിതിര’കളാണ് അപകടകാരണമെന്ന് പൊളാരിസിന്റെ ഉടമസ്ഥരായ വൈക്കിങ്‌ കമ്പനി അറിയിച്ചു. തുടർന്ന് ഈ പാതയിലൂടെയുള്ള കപ്പൽ യാത്രപോലും അധികൃതർ വിലക്കി. വളരെ അസാധാരണമാം വിധം ഉയർന്നുപൊങ്ങുന്ന തിരമാലകളാണ് തെമ്മാടിതിരകൾ. സാധാരണയായി സമുദ്രത്തിൽ കാണപ്പെടുന്ന തിരമാലകളെ അപേക്ഷിച്ച് തെമ്മാടിതിരകളുടെ ആക്രമണസ്വാഭാവവും കൂടുതലായിരിക്കും. ചെറുതിരകൾ ഒന്നായിചേർന്ന് രാക്ഷസരൂപം കൈവരിക്കുന്നതാകാമെന്നാണ് ശാസ്ത്രജ്ഞരുടെ നിലവിലെ നിഗമനം. അതേസമയം സമുദ്രനിരപ്പിൽ ഉണ്ടാവുന്ന കാറ്റിന്റെ വ്യതിയാനവും തെമ്മാടിതിരമാലകൾക്ക് കാരണമായേക്കാം.

Also Read : സെലെൻസ്കിയെ യുക്രെയ്ൻ ജനതയ്ക്ക് വിശ്വാസമില്ല, യഥാർത്ഥ സംഘർഷം രാജ്യത്തിനകത്ത്

കടലിൽ ജനിച്ച കടലിലേക്ക് മടങ്ങിയ ‘ടോങ്ക ഹുങ്കാ ഹാപായ്’

TONKA HUNKA HAPAI

2015ൽ സൗത്ത് പസഫിക്ക് മേഖലയിൽ സമുദ്രത്തിലുണ്ടായ ഒരു അഗ്നിപർവത സ്ഫോടനത്തിൽ നിന്നും ജന്മമെടുത്ത ഒരു ദ്വീപ് ശാസ്ത്രലോകത്തെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. എന്നാൽ മനോഹരമായ ആ ദ്വീപിനെ പറ്റി ആവേശത്തോടെ പഠനമാരംഭിച്ച ഗവേഷകരെ നിരാശരാക്കികൊണ്ട് അത് അപ്രത്യക്ഷമായി. വെറും ഏഴ് വർഷ ആയുസ്സ് മാത്രമേ, ‘ടോങ്ക ഹുങ്കാ ഹാപായ്’ എന്ന് ശാസ്ത്രലോകം പേര് നൽകിയ ആ ദ്വീപിന് ഉണ്ടായിരുന്നുള്ളൂ. ജീവസാന്നിധ്യം ഉണ്ടെന്ന് ഗവേഷകർ മനസ്സിലാക്കിയപ്പോഴേക്കും ദ്വീപ് അപ്രത്യക്ഷമായിരുന്നു. പഠനം പാതിവഴിയിൽ ആയെങ്കിലും ദ്വീപിനെ കടലെടുക്കുന്നതിന്റെ ഏഴ് വർഷങ്ങൾക്കിടയിൽ തന്നെ ശാസ്ത്രജ്ഞർ ദ്വീപിൽ എത്തി, സാംപിളുകൾ ശേഖരിച്ചിരുന്നു. എന്നാൽ ശേഖരിച്ച സാംപിളുകൾ അപര്യാപ്തമായിരുന്നു. സമാനതകളില്ലാത്ത പ്രകൃതിദത്ത ദ്വീപ് എന്ന് ഗവേഷകർ ഹുങ്കാ ഹാപായ് ദ്വീപിനെ വിളിച്ചു. ഇവിടെ നിന്ന് ശേഖരിച്ച മണ്ണ്, സൂഷ്മാണുക്കളുടെ ഡി.എൻ.എ എന്നിവ ഉപയോഗിച്ചെല്ലാം ഇപ്പോഴും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

Also Read :കലാപമടങ്ങാതെ മൊസാമ്പിക്, അഭയാർത്ഥി പ്രവാഹത്തിൽ മലാവി

AI GENERATED ISLAND IMAGE

മഞ്ഞുപാളികൾ രൂപപ്പെട്ട്, സാവധാനം ഇല്ലാതാവുന്ന പ്രദേശങ്ങളിൽ കണ്ടുവരുന്ന സൈനോബാക്ടീരിയകൾ ദ്വീപിൽ ഉണ്ടാവുമെന്ന ശാസ്ത്രസംഘത്തിന്റെ പ്രതീക്ഷകൾക്ക് വിപരീതമായി, നിലവിൽ കണ്ടെത്തിയിട്ടുള്ള സൂഷ്മജീവികളിൽ നിന്ന് വിഭിന്നമായ ഒരിനത്തെയാണ് ദ്വീപ് അവർക്ക് സമ്മാനിച്ചത്. സൾഫർ പോലുള്ള വാതകങ്ങളായിരുന്നു ഇവയുടെ ആഹാരം. 2022 ജനുവരി 15 ന് ഗവേഷകരെ ഞെട്ടിച്ചു കൊണ്ട് കടലിൽ വീണ്ടും സമാനമായ അഗ്നിപർവത സ്ഫോടനം നടന്നു. അതിന് ശേഷം ടോങ്ക ഹുങ്കാ ഹാപായ് കടലിലേക്ക് തന്നെ മറയുകയായിരുന്നു.

വീഡിയോ കാണാം…

Share Email
Top